ഡബ്ലിൻ: അയർലണ്ടിലെ ഇന്ത്യൻ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ  ഇന്ത്യൻ എംബസ്സിയുടെ  ആശിർവാദത്തോടെ സംഘടിപ്പിക്കുന്ന 'ഇന്ത്യ ഡേ' ക്ക്  വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസ് ആശംസകൾ നേർന്നു.

ലോകത്തിൽ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെടാവുന്ന 'നാനാത്വത്തിലെ ഏകത്വ' മെന്ന ആശയത്തിനെ  അടിസ്ഥാനമാക്കി അയർലണ്ടിലെ ഇന്ത്യൻ സംഘടനകളെ ഒരു കുടകീഴിൽ അണിനിരത്താൻ ഇന്ത്യൻ എംബസി നടത്തിയ ശ്രമങ്ങളുടെ വിജയമാണ് Federation of Indian Communities in Ireland  (ഫിക്കി) ന്റെ രൂപീകരണം.

'ഇന്ത്യ ഡേ' നടത്തിപ്പാണ് ഇന്ത്യൻ സംഘടനകളുടെ ഏകീകരണത്തിനു കാരണമായത്. തീർച്ചയായും അയർലണ്ടിലെ ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്നതിൽ 'ഫിക്കി' യ്ക്ക് ഇനി മുതൽ ഒരു പ്രധാന പങ്ക് വഹിക്കാനാവും.

ഭാഷയുടെയും മറ്റും അടിസ്ഥാനത്തിൽ രൂപികൃതമായ പല ഇന്ത്യൻ സംഘടനകൾ ഒരുമിക്കുമ്പോൾ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം അയർലണ്ടിൽ പ്രകടിപ്പിക്കാനും തദ്ദേശിയർക്ക് അതിൽ ഭാഗമാവാനും ഉള്ള അവസരമാണ് ഒരുങ്ങുന്നത്.

അയർലണ്ടിലെ മലയാളികളുടെ പ്രമുഖ സംഘടനയായ ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസ് 'ഇന്ത്യ ഡേ' ക്ക് ആശംസകൾ നേരുന്നതിനൊപ്പം എല്ലാ മലയാളികളെയും വിവിധ  രാജ്യക്കാരായ അവരുടെ സുഹൃത്തുകളേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതായി അറിയിച്ചു.

അഞ്ചിന് ശനിയാഴ്ച  ഉച്ചയ്ക്ക് 12 മണി മുതലാണ് 5 മണി വരെ  നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് ഡബ്ലിനിലെ ഫിനിക്‌സ് പാർക്കിലുള്ള  ഫാംലെ ഹൗസിൽ ഒരുക്കിയിട്ടുള്ളത്.

വിവരങ്ങൾക്ക്: www.indiaday.ie