ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ അടുത്ത രണ്ടു വർഷങ്ങളിലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ജോൺ ചാക്കോയാണ് പുതിയ ചെയർമാൻ. എൽദോ തോമസ് പ്രസിഡന്റും  ബാബു ജോസഫ് സെക്രട്ടറിയും. സൈലോ സാം ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കാബ്ര കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പൊതുയോഗത്തിൽ സൈലോ സാം അദ്ധ്യക്ഷത വഹിക്കുകയും, കിങ് കുമാർ സ്വാഗതം ആശംസിക്കുകയും ചെയ്തു.എൽദോ തോമസ് ഡബ്ല്യു.എം.സി യുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.. ഇലക്ഷൻ ഓഫീസർ അഡ്വ. പോൾ പീറ്ററിന്റെ നിരീക്ഷണത്തിലാണ് എക്‌സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭാരവാഹികൾക്ക് സൈലോ സാം പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പുതിയ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും.

ജോൺ ചാക്കോ ( ചെയർമാൻ )
എൽദോ തോമസ് (പ്രസിഡന്റ്)
ബാബു ജോസഫ് (സെക്രട്ടറി)
സൈലോ സാം ( ട്രഷറർ)
കിങ്കുമാർ വിജയരാജൻ (വൈസ് പ്രസിഡന്റ് അഡ്‌മിൻ)
സെറിൻ ഫിലിപ്പ് (വൈസ് ചെയർമാൻ )
ജോർഡി തോമസ് (വൈസ് പ്രസിഡന്റ് )
അനിത്ത് എം. ചാക്കോ (വൈസ് പ്രസിഡന്റ് )
ബിനോ ജോസ് (വൈസ് പ്രസിഡന്റ് )
ഷിജുമോൻ ചാക്കോ (അസോസിയേറ്റ് സെക്രട്ടറി)
തോമസ് വർഗീസ് (അസോസിയേറ്റ് സെക്രട്ടറി)
സിൽവിയ അനിത്ത് (എക്‌സിക്യൂട്ടീവ് അംഗം )
റോഷൻ റെജി വർഗീസ് (എക്‌സിക്യൂട്ടീവ് അംഗം )
ഷാജി അഗസ്റ്റിൻ (എക്‌സിക്യൂട്ടീവ് അംഗം )
സാബു കല്ലുങ്ങൽ (എക്‌സിക്യൂട്ടീവ് അംഗം )