ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ, അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' -ന്റെ ഭാഗമായി നടത്തുന്ന പ്രസംഗം, ചെറുകഥാ മത്സരങ്ങളുടെ വിഷയങ്ങൾ പ്രഖ്യാപിച്ചു.

Elocution -Junior
Topic: 'Recycle , Reuse'

ജൂനിയർ പ്രസംഗം - മലയാളം
വിഷയം: 'പുനചംക്രമണം, പുനരുപയോഗം'

Elocution -Senior
Topic: 'If I was the Prime minister of Ireland'

സീനിയർ പ്രസംഗം - മലയാളം
വിഷയം: 'ഞാൻ അയർലൻഡിലെ പ്രധാനമന്ത്രി ആണെങ്കിൽ'

മലയാളം ചെറുകഥാ രചന - സീനിയർ
വിഷയം: 'യാത്ര'

ഡബ്ല്യു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2018' -ന്റെ വെബ്‌സൈറ്റിൽ കൂടി ഒക്ടോബർ 20 വരെ മത്സരങ്ങൾക്ക് രജിസ്റ്റെർ ചെയ്യാവുന്നതാണ്. ഓൺലൈനായി മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ. Debit Card , Credit Card , Paypal തുടങ്ങിയവ ഉപയോഗിച്ചു റെജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാവുന്നതാണ്.

http://www.nrithanjali.com

കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ 2010 മുതൽ എല്ലാ വർഷവും നടത്തിവരുന്ന ഈ കലാമേള 2,3 നവംബർ(വെള്ളി, ശനി) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' -വേദിയിൽ അരങ്ങേറും.