ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം  28ന് ആർറ്റെയ്ൻ  ബ്യൂമോൺട്ട് ഫാമിലി   റിക്രിയേഷൻ സെന്ററിൽ  നടത്തപ്പെടുന്നു.   ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആരംഭിക്കുന്ന ടാലന്റ് ഷോയിൽ വിവിധ ഇനം ഏക, സംഘ നൃത്തങ്ങൾ, സ്‌കിറ്റുകൾ തുടങ്ങി  വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു. ആഘോഷങ്ങൾക്ക് ശേഷം  വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.  ഡബ്ല്യൂ.എം.സി യുടെ 'നൃത്താഞ്ജലി ആൻഡ് കലോത്സവം 2014' വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നതാണ്.

അയർലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ല്യൂ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ക്രിസ്തുമസ് ഡിന്നറിനുള്ള കൂപ്പണുകൾ എത്രയും വേഗം ഡബ്ല്യൂ എം.സി യുടെ ഭാരവാഹികളിൽ നിന്നും  കരസ്ഥമാക്കുക. ഡബ്ല്യൂ.എം.സി യുടെ സെക്രട്ടറി സാബു കല്ലുങ്ങലാണ്  (0872955272) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ പ്രോഗ്രാം കോഡിനേറ്റർ.