- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിലെ കലാ മാമാങ്കത്തിന് മേയർ തിരി തെളിക്കും; പ്രവേശനം സൗജന്യം
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസ് ഒരുക്കുന്ന ഏഴാമത്'നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്റ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ഇത്തവണ മത്സരാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായതിനാൽ എല്ലാ ഇനങ്ങളിലും ആവേശകരമായ മത്സരങ്ങളാവും രണ്ടു ദിവസങ്ങളിലായി കലയുടെ ഈ മാമാങ്കത്തിൽ അരങ്ങേറുക. നവംബർ 4,5 (വെള്ളി, ശനി) തീയതികളിലായി ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയിലാണു മത്സരങ്ങൾ നടത്തപ്പെടുന്നത്. ആദ്യ ദിവസം, വെള്ളിയാഴ്ച രാവിലെ 9.30 -ന് സീനിയർ വിഭാഗം ഭരതനാട്യത്തോടെ നൃത്ത മത്സരങ്ങൾ ആരംഭിക്കുകയും തുടർന്ന് കുച്ചിപ്പുടി , മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളും ഉച്ചയ്ക്ക് ശേഷം ജനപ്രിയ ഇനമായ സിനിമാറ്റിക് നൃത്തത്തിന്റെ മത്സരങ്ങളും ഉണ്ടാവും. വൈകിട്ട് നാല് മണിക്ക് ഡബ്ലിൻ മേയർ ഭദ്രദീപം കൊളുത്തി നൃത്താഞ്ജലി & കലോത്സവം 2016' ഔപചാരികമായി ഉത്ഘാടനം ചെയ്യും ശനിയാഴ്ച രാവിലെ 9.30 മുതൽ കലോത്സവ മത്സര ഇനങ്ങൾ ആരംഭിക്കും. കലാഭവൻ മണിയുടെ ഓർമ്മയിൽ നാടൻ പാട്ട് മത്സരവും, ശ്രേഷ്ട ഭാഷ മലയാളത്തിലുള്ള അക്ഷരമെ
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസ് ഒരുക്കുന്ന ഏഴാമത്'നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്റ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ഇത്തവണ മത്സരാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായതിനാൽ എല്ലാ ഇനങ്ങളിലും ആവേശകരമായ മത്സരങ്ങളാവും രണ്ടു ദിവസങ്ങളിലായി കലയുടെ ഈ മാമാങ്കത്തിൽ അരങ്ങേറുക.
നവംബർ 4,5 (വെള്ളി, ശനി) തീയതികളിലായി ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയിലാണു മത്സരങ്ങൾ നടത്തപ്പെടുന്നത്.
ആദ്യ ദിവസം, വെള്ളിയാഴ്ച രാവിലെ 9.30 -ന് സീനിയർ വിഭാഗം ഭരതനാട്യത്തോടെ നൃത്ത മത്സരങ്ങൾ ആരംഭിക്കുകയും തുടർന്ന് കുച്ചിപ്പുടി , മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളും ഉച്ചയ്ക്ക് ശേഷം ജനപ്രിയ ഇനമായ സിനിമാറ്റിക് നൃത്തത്തിന്റെ മത്സരങ്ങളും ഉണ്ടാവും. വൈകിട്ട് നാല് മണിക്ക് ഡബ്ലിൻ മേയർ ഭദ്രദീപം കൊളുത്തി നൃത്താഞ്ജലി & കലോത്സവം 2016' ഔപചാരികമായി ഉത്ഘാടനം ചെയ്യും
ശനിയാഴ്ച രാവിലെ 9.30 മുതൽ കലോത്സവ മത്സര ഇനങ്ങൾ ആരംഭിക്കും. കലാഭവൻ മണിയുടെ ഓർമ്മയിൽ നാടൻ പാട്ട് മത്സരവും, ശ്രേഷ്ട ഭാഷ മലയാളത്തിലുള്ള അക്ഷരമെഴുത്തും , കത്തെഴുത്തും ഈ വർഷത്തെ പ്രത്യേക ഇനങ്ങളാണ്,
രണ്ടു ദിവസവും രാവിലെ ഒമ്പതു മുതൽ മത്സരാർത്ഥികൾക്കുള്ള ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്യും. മത്സരങ്ങളുടെ വിശദമായ സമയക്രമം നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.
വിവിധ മേഖലകളിൽ പ്രശസ്തരായ യു.കെയിലെയും അയർലണ്ടിലെയും കലാകാരന്മാരുടെ പാനലാണ് വിധി നിർണ്ണയം നടത്തുക.സിൽവർ കിച്ചൻ ഒരുക്കുന്ന ഇന്ത്യൻ വിഭവങ്ങളുടെ ഫുഡ് സ്റ്റാളും മത്സര വേദിയുടെ സമീപം ഉണ്ടാവും.
ഇന്ത്യൻ നൃത്തത്തിന്റെയും കലകളുടെയും ഈ ഉത്സവത്തിന് പ്രവേശനം സൗജന്യമാണ്. 6 മുതൽ 18 വരെ പ്രായപരിധിയിലുള്ള ഇന്ത്യൻ വംശജരായ കുട്ടികളുടെയും യുവജനങ്ങളുടെയും പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഏല്ലാ മലയാളികളെയും ഹാർദ്ദമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.