- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി രണ്ടു ദിവസം കലയുടെ മാമാങ്കം; നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന് ഡബ്ലിൻ ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ തുടക്കം
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിന് ഇന്ന് തിരി തെളിയും. നാളെയാണ് സമാപനം. കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) , രാവിലെ ഒമ്പതിന് ഈ വർഷത്തെ പുതിയ ഇനമായ ശാസ്ത്രീയ സംഗീത മത്സരത്തോടെ കലയുടെ രണ്ടു ദിവസത്തെ മാമാങ്കത്തിന് തുടക്കമാവും. തുടർന്ന് നൃത്ത ഇനങ്ങളാവും ഒന്നാം ദിവസം അരങ്ങേറുക. രണ്ടാം ദിവസം, ശനിയാഴ്ച നൃത്തേതര ജനപ്രിയ ഇനങ്ങളായ ഫാൻസി ഡ്രസ്സ്, പാട്ട് , നാടൻ പാട്ട്, മോണോ ആക്ട്, പ്രസംഗം, കവിതാപാരായണം തുടങ്ങിയവ അരങ്ങേറും. ശനിയാഴ്ച രാവിലെ വിവിധ വിഭാഗങ്ങളിലായി കളറിങ്, പെൻസിൽ ഡ്രോയിങ്, ചിത്ര രചന തുടങ്ങിയവയോടെ രാവിലെ മത്സരങ്ങൾ ആരംഭിക്കും. ഡബ്ലിനിലെ പ്രമുഖ കാറ്ററിങ് കമ്പനിയായ സിൽവർ കിച്ചൻ ഒരുക്കുന്ന ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാളും വേദിക്ക് അരികിൽ ഉണ്ടാവും. കുട്ടികളുടെ ഈ മത്സരങ്ങൾ കാണാൻ എല്ലാ മലയാളികളെയും ഡബ്യൂ.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ ക്ഷണിക്കുന്നതായി
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിന് ഇന്ന് തിരി തെളിയും. നാളെയാണ് സമാപനം. കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) , രാവിലെ ഒമ്പതിന് ഈ വർഷത്തെ പുതിയ ഇനമായ ശാസ്ത്രീയ സംഗീത മത്സരത്തോടെ കലയുടെ രണ്ടു ദിവസത്തെ മാമാങ്കത്തിന് തുടക്കമാവും. തുടർന്ന് നൃത്ത ഇനങ്ങളാവും ഒന്നാം ദിവസം അരങ്ങേറുക.
രണ്ടാം ദിവസം, ശനിയാഴ്ച നൃത്തേതര ജനപ്രിയ ഇനങ്ങളായ ഫാൻസി ഡ്രസ്സ്, പാട്ട് , നാടൻ പാട്ട്, മോണോ ആക്ട്, പ്രസംഗം, കവിതാപാരായണം തുടങ്ങിയവ അരങ്ങേറും. ശനിയാഴ്ച രാവിലെ വിവിധ വിഭാഗങ്ങളിലായി കളറിങ്, പെൻസിൽ ഡ്രോയിങ്, ചിത്ര രചന തുടങ്ങിയവയോടെ രാവിലെ മത്സരങ്ങൾ ആരംഭിക്കും.
ഡബ്ലിനിലെ പ്രമുഖ കാറ്ററിങ് കമ്പനിയായ സിൽവർ കിച്ചൻ ഒരുക്കുന്ന ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാളും വേദിക്ക് അരികിൽ ഉണ്ടാവും. കുട്ടികളുടെ ഈ മത്സരങ്ങൾ കാണാൻ എല്ലാ മലയാളികളെയും ഡബ്യൂ.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ ക്ഷണിക്കുന്നതായി അറിയിച്ചു.