ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ, അയർലണ്ട് പ്രോവിൻസിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ ഉദ്ഘാടനം ഡബ്ലിൻ ലോർഡ് മേയർ ക്രിയോണ നി ഡാല  ഇന്ന് രാവിലെ 9.50 ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനു ശേഷം രണ്ടു ദിവസങ്ങളിലായി ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School' – വേദിയിൽ താഴെ പറയുന്ന ക്രമത്തിൽ മത്സരങ്ങൾ അരങ്ങേറും.

 31 ശനി
ഭരതനാട്യം- സീനിയർ
ഭരതനാട്യം-ജൂനിയർ
കുച്ചിപ്പുടി-സീനിയർ
മോഹിനിയാട്ടം-ജൂനിയർ
നാടോടി നൃത്തം-ജൂനിയർ
മോഹിനിയാട്ടം-സീനിയർ
സിനിമാറ്റിക്ക് ഡാൻസ്-സബ് ജൂനിയർ
സിനിമാറ്റിക്ക് ഡാൻസ്-ജൂനിയർ
നാടോടി നൃത്തം-സീനിയർ
ഗ്രൂപ്പ് ഡാൻസ്-സബ് ജൂനിയർ
സിനിമാറ്റിക്ക് ഗ്രൂപ്പ് ഡാൻസ്.-ജൂനിയർ

നവംബർ 1 ഞായർ
കളറിങ് -(സബ് ജൂനിയർ , ജൂനിയർ )
പെൻസിൽ ഡ്രോയിങ് -സീനിയർ
പെയിന്റിങ് -സീനിയർ
പെൻസിൽ ഡ്രോയിങ് -ജൂനിയർ
ആക്ഷൻ സോങ് -സബ് ജൂനിയർ
കഥ പറച്ചിൽ -സബ് ജൂനിയർ
ഇംഗ്ലീഷ് പ്രസംഗം -(ജൂനിയർ ,സീനിയർ)
മലയാളം പ്രസംഗം -ജൂനിയർ
കവിതാ പാരായണം -(ജൂനിയർ,സീനിയർ)
ഇന്‌സ്ട്രമെന്റൽ -(സബ് ജൂനിയർ,ജൂനിയർ , സീനിയർ )
കരോക്കെ ഗാനം -(സബ് ജൂനിയർ,ജൂനിയർ , സീനിയർ )
മോണോ ആക്ട് -സീനിയർ
ദേശീയ ഗാനം -ജൂനിയർ
ഫാൻസി ഡ്രസ്സ് -(സബ് ജൂനിയർ,ജൂനിയർ , സീനിയർ )

രാവിലെ 9 മണി മുതൽ മത്സരാർഥികൾക്ക് ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത് തുടങ്ങും.

പ്രവാസി ഇന്ത്യകാർക്ക് സ്വന്തം കലയെയും സംസ്‌കാരത്തെയും, തങ്ങൾ വളർന്നു വന്ന കാലഘട്ടത്തെയും ഓർമിക്കുവാനും തങ്ങളുടെ പുതു തലമുറയെ വളർന്നു വന്ന നാടിന്റെ സാംസ്‌കാരിക പൈതൃക സമ്പത്ത് പഠിപ്പിക്കുവാനും അത് പ്രദർശിപ്പിക്കുവാനും ഒരു വേദിയാണ് ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിൻസ് ഒരുക്കുന്നത്. ഈ കലാമേള ആസ്വദിക്കുവാനും ഒരു വൻ വിജയമാക്കി തീർക്കുവാനും എല്ലാവരോടു അഭ്യർത്ഥിക്കുന്നുതായി ഭാരവാഹികൾ അറിയിച്ചു.

Location of Scoil Mhuire:

https://www.google.ie/maps/place/Scoil+Mhuire/@53.371088,-6.2328315,16z/data=!4m2!3m1!1s0x0000000000000000:0x2efec6ce3c533fea