- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യു.എം.സി നൃത്താഞ്ജലി ആൻഡ് കലോത്സവം- 2015 ഒക്ടോബർ 31 മുതൽ; ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്‌ട്രേഷൻ 15 മുതൽ
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം 2015'ന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ഡബ്ല്യു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2015' (Dublin International Arts Festival for people of Indian origin) , 31 ഒക്ടോബർ (ശനി), 1 നവംബർ (ഞായർ) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയിൽ അരങ്ങേറും.കഴിഞ്ഞ അഞ്ചു വർഷങ്ങളായി കേരളത്തിലെ സ്
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം 2015'ന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു.
ഡബ്ല്യു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2015' (Dublin International Arts Festival for people of Indian origin) , 31 ഒക്ടോബർ (ശനി), 1 നവംബർ (ഞായർ) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയിൽ അരങ്ങേറും.
കഴിഞ്ഞ അഞ്ചു വർഷങ്ങളായി കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ അരങ്ങേറുന്ന മത്സരങ്ങളിൽ ഇത്തവണ ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരായ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ടാകും.
മത്സരങ്ങളുടെ രജിസ്‌ട്രേഷൻ സെപ്റ്റംബർ 15നു ആരംഭിക്കും. ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് ൺസിൽ അംഗമായ സെറിൻ ഫിലിപ്പ് ആണ് ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ കോർഡിനേറ്റർ.
വിവരങ്ങൾക്ക്:
കിങ് കുമാർ വിജയരാജൻ : 087 2365378
സെറിൻ ഫിലിപ്പ്: 087 9646100