- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യു.എം.സി നൃത്താഞ്ജലി 2015: മാതാപിതാക്കളുടെ മീറ്റിങ് ജൂൺ 27 ന്
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം 2015'ന്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതാപിതാക്കളുടെ മീറ്റിങ് നടത്തുന്നു. നൃത്താഞ്ജലിയുടെ സുഗമമായ നടത്തിപ്പും സുതാര്യതയും ഉറപ്പു വരുത്തുന്നതിനായി ഇത്തവണ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്ന
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം 2015'ന്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതാപിതാക്കളുടെ മീറ്റിങ് നടത്തുന്നു. നൃത്താഞ്ജലിയുടെ സുഗമമായ നടത്തിപ്പും സുതാര്യതയും ഉറപ്പു വരുത്തുന്നതിനായി ഇത്തവണ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടു വയ്ക്കാൻ ഡബ്ല്യു.എം.സി അവസരം ഒരുക്കുന്നുണ്ട്.
കാബ്ര പാർക്ക്‌സൈഡ് കമ്മ്യൂണിറ്റി സ്പോർട്സ് സെന്ററിൽ 27 ജൂൺ, ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ നടക്കുന്ന മീറ്റിങ്ങിലേയ്ക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായ സെറിൻ ഫിലിപ്പ് ആണ് ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ കോർഡിനേറ്റർ.
Venue: Cabra Parkside Communtiy Sports Cetnre,Ratoath Road, Dublin 7 .
വിവരങ്ങൾക്ക്:
കിങ് കുമാർ വിജയരാജൻ : 087 2365378
സെറിൻ ഫിലിപ്പ്: 087 9646100