- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നൃത്താഞ്ജലി & കലോത്സവം 2015' പ്രസംഗമത്സരത്തിന്റെ വിഷയങ്ങൾ പ്രഖ്യാപിച്ചു
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ, അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ ഭാഗമായി നടത്തുന്ന പ്രസംഗ മത്സരങ്ങളുടെ വിഷയം പ്രഖ്യാപിച്ചു.സീനിയർ പ്രസംഗം ഇംഗ്ലീഷ് വിഷയം: 'Influence of Social Media in your life.'സീനിയർ പ്രസംഗം മലയാളംവിഷയം: 'പരിസ്ഥിതി' ['Environment']ജൂനിയർ പ്രസംഗം ഇംഗ്ലീഷ് വിഷയം: 'Leading through dialogue'ജൂനിയർ പ്രസംഗം മലയാളംവിഷയം: 'വായന' ['Reading'] ഡബ്ല്യു.എം.സി യ
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ, അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ ഭാഗമായി നടത്തുന്ന പ്രസംഗ മത്സരങ്ങളുടെ വിഷയം പ്രഖ്യാപിച്ചു.
സീനിയർ പ്രസംഗം ഇംഗ്ലീഷ്
വിഷയം: 'Influence of Social Media in your life.'
സീനിയർ പ്രസംഗം മലയാളം
വിഷയം: 'പരിസ്ഥിതി' ['Environment']
ജൂനിയർ പ്രസംഗം ഇംഗ്ലീഷ്
വിഷയം: 'Leading through dialogue'
ജൂനിയർ പ്രസംഗം മലയാളം
വിഷയം: 'വായന' ['Reading']
ഡബ്ല്യു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ വെബ്‌സൈറ്റിൽ കൂടി ഒക്ടോബർ 20 വരെ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈനായി മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ. http://www.nrithanjali2015.com.
കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ 2010 മുതൽ എല്ലാ വർഷവും നടത്തിവരുന്ന കലാമേള 31 ഒക്ടോബർ (ശനി), 1 നവംബർ (ഞായർ) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയിൽ അരങ്ങേറും. ഒക്ടോബർ 31 (ശനിയാഴ്ച ) രാവിലെ 9.30 ഡബ്ലിൻ ലോർഡ് മേയർ ക്രിയോണ നി ഡാല നിലവിളക്ക് കൊളുത്തി കലാമേള ഉത്ഘാടനം ചെയ്യും. രാവിലെ 9 മണി മുതൽ ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത് തുടങ്ങും.