- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളീ കൗൺസിൽ ദമ്മാം, സൗദി അറേബ്യയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനവും കേരളപ്പിറവിയും ആഘോഷിച്ചു
വേൾഡ് മലയാളീ കൗൺസിൽ ദമ്മാം, സൗദി അറേബ്യയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനവും കേരളപ്പിറവിയും ആഘോഷിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ഡോ. സിന്ധു ബിനു അധ്യക്ഷ പ്രസംഗം നടത്തി. വേൾഡ് മലയാളീ കൗൺസിലിന്റെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കൊച്ചുകുഞ്ഞുങ്ങൾക്ക് അവർ ശിശുദിനാശംസകളും 58-ാമതു ജന്മദിനം ആഘോഷിക്കുന്ന കേരളപ്പിറവിയുടെ ആശംസകളും ന
വേൾഡ് മലയാളീ കൗൺസിൽ ദമ്മാം, സൗദി അറേബ്യയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനവും കേരളപ്പിറവിയും ആഘോഷിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ഡോ. സിന്ധു ബിനു അധ്യക്ഷ പ്രസംഗം നടത്തി. വേൾഡ് മലയാളീ കൗൺസിലിന്റെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കൊച്ചുകുഞ്ഞുങ്ങൾക്ക് അവർ ശിശുദിനാശംസകളും 58-ാമതു ജന്മദിനം ആഘോഷിക്കുന്ന കേരളപ്പിറവിയുടെ ആശംസകളും നേർന്നു.
തുടർന്ന് വേൾഡ് മലയാളീ കൗൺസിൽ ദമ്മാം ശാഖയുടെ ചെയർമാൻ ടിക്‌സൻ ഫർണാണ്ടസ്, പ്രസിഡന്റ് ഇടത്തൊടി കെ ഭാസ്‌കരൻ, വനിതാവിഭാഗം വൈസ്‌ചെയർമാൻ ബിന്ദു സാജൻ, എക്‌സിക്യുട്ടീവ് അംഗം മജ്ബൂറ നൗഫൽ, വേൾഡ് മലയാളീ കൗൺസിലിന്റെ ഭരണവിഭാഗം ഗ്ലോബൽ വൈസ് പ്രസിഡന്റ് മൂസാ കോയ, എക്‌സിക്യുട്ടീവ് അംഗം സവിത ബിജു എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു ശിശുദിനം, കേരളപ്പിറവി എന്നിവയുടെ പ്രാധാന്യം മലയാളികൾ ലോകമെമ്പാടും കൊണ്ടാടുന്നതിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
എക്‌സിക്യുട്ടീവ് അംഗം സിബിലാ ടിക്‌സൻ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന് വേൾഡ് മലയാളീ കൗൺസിൽ അംഗങ്ങളുടെ കുട്ടികളുടെ കേരളത്തനിമയാർന്ന വിവിധ നൃത്തനൃത്യങ്ങൾ, ടാബ്ലോകൾ, ഗാനങ്ങൾ എന്നിവ മാറ്റു കൂട്ടി.വനിതാ വിഭാഗം പ്രസിഡന്റ് ഡോ. സിന്ധു ബിനു അധ്യക്ഷ പ്രസംഗം നടത്തി. വേൾഡ് മലയാളീ കൗൺസിലിന്റെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കൊച്ചുകുഞ്ഞുങ്ങൾക്ക് അവർ ശിശുദിനാശംസകളും 58-ാമതു ജന്മദിനം ആഘോഷിക്കുന്ന കേരളപ്പിറവിയുടെ ആശംസകളും നേർന്നു.
തുടർന്ന് വേൾഡ് മലയാളീ കൗൺസിൽ ദമ്മാം ശാഖയുടെ ചെയർമാൻ ടിക്‌സൻ ഫർണാണ്ടസ്, പ്രസിഡന്റ് ഇടത്തൊടി കെ ഭാസ്‌കരൻ, വനിതാവിഭാഗം വൈസ്‌ചെയർമാൻ ബിന്ദു സാജൻ, എക്‌സിക്യുട്ടീവ് അംഗം മജ്ബൂറ നൗഫൽ, വേൾഡ് മലയാളീ കൗൺസിലിന്റെ ഭരണവിഭാഗം ഗ്ലോബൽ വൈസ് പ്രസിഡന്റ് മൂസാ കോയ, എക്‌സിക്യുട്ടീവ് അംഗം സവിത ബിജു എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു ശിശുദിനം, കേരളപ്പിറവി എന്നിവയുടെ പ്രാധാന്യം മലയാളികൾ ലോകമെമ്പാടും കൊണ്ടാടുന്നതിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
എക്‌സിക്യുട്ടീവ് അംഗം സിബിലാ ടിക്‌സൻ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന് വേൾഡ് മലയാളീ കൗൺസിൽ അംഗങ്ങളുടെ കുട്ടികളുടെ കേരളത്തനിമയാർന്ന വിവിധ നൃത്തനൃത്യങ്ങൾ, ടാബ്ലോകൾ, ഗാനങ്ങൾ എന്നിവ മാറ്റു കൂട്ടി.