- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ അയർലൻഡിന്റെ സോഷ്യൽ റസ്പോൺസിബിലിറ്റ് അവാർഡ് ഷെയർ ആൻഡ് കെയറിന്
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രോവിന്സിന്റെ ഈ വർഷത്തെ 'Social Responsibility Award ' - ന് ലീമെറിക്കിലെ 'Share & Care' -നെ തിരഞ്ഞെടുത്തു. Munster Indian Cultural Association (MICA) യുടെ ജീവകാരുണ്യ വിഭാഗമാണ് അയർലണ്ടിലെ ചാരിറ്റി റെഗുലേറ്റർ റെജിസ്ട്രേഷനുള്ള 'Share & Care, Limerick'. 2016 -ലാണ് ജീവകാരുണ്യ പ്രവർത്തനങ്ങിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകൾ നടത്തുന്നവർക്കായി ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസ് 'Social Responsibility Award ' ഏർപ്പെടുത്തിയത്. അസ്സീസി ചാരിറ്റബിള്‍ ഫൗണ്ടേഷൻ സ്ഥാപകയായ ശ്രീമതി. മേരി മക്ക്കോർമക്ക് , മെറിൻ ജോർജ്ജ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഫാ: ജോർജ് തങ്കച്ചൻ എന്നിവർ മുൻവർഷങ്ങളിൽ അവാർഡിനർഹരായിരുന്നു. കോർക്ക്, ലിമറിക്ക്,ടിപ്പററി,ക്ലെയർ തുടങ്ങിയ കൗണ്ടികളിലെ മലയാളികളുടെ നേതൃത്വത്തിൽ 2006 - സ്ഥാപിതമായ Munster Indian Cultural Association തുടക്കം മുതൽ തന്നെ പല വിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിന്നുവെങ്കിലും 2012-ൽ ആണ് 'Share & Care' എന്ന പേര
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രോവിന്സിന്റെ ഈ വർഷത്തെ 'Social Responsibility Award ' - ന് ലീമെറിക്കിലെ 'Share & Care' -നെ തിരഞ്ഞെടുത്തു. Munster Indian Cultural Association (MICA) യുടെ ജീവകാരുണ്യ വിഭാഗമാണ് അയർലണ്ടിലെ ചാരിറ്റി റെഗുലേറ്റർ റെജിസ്ട്രേഷനുള്ള 'Share & Care, Limerick'.
2016 -ലാണ് ജീവകാരുണ്യ പ്രവർത്തനങ്ങിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകൾ നടത്തുന്നവർക്കായി ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസ് 'Social Responsibility Award ' ഏർപ്പെടുത്തിയത്. അസ്സീസി ചാരിറ്റബിള്‍ ഫൗണ്ടേഷൻ സ്ഥാപകയായ ശ്രീമതി. മേരി മക്ക്കോർമക്ക് , മെറിൻ ജോർജ്ജ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഫാ: ജോർജ് തങ്കച്ചൻ എന്നിവർ മുൻവർഷങ്ങളിൽ അവാർഡിനർഹരായിരുന്നു.
കോർക്ക്, ലിമറിക്ക്,ടിപ്പററി,ക്ലെയർ തുടങ്ങിയ കൗണ്ടികളിലെ മലയാളികളുടെ നേതൃത്വത്തിൽ 2006 - സ്ഥാപിതമായ Munster Indian Cultural Association തുടക്കം മുതൽ തന്നെ പല വിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിന്നുവെങ്കിലും 2012-ൽ ആണ് 'Share & Care' എന്ന പേരിൽ അത് കൂടുതൽ കാര്യക്ഷമമാക്കിയത്.
കൽക്കത്തയിലെ ആശുപത്രിയിൽ ഉണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട രണ്ട് നഴ്സുമാരുടെ കുടുംബത്തിന് ധനസഹായം ചെയ്തുകൊണ്ടാണ് 'Share & Care' അതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് തിരുവനന്തപുരം RCC-യിലെ ക്യാൻസർ രോഗികൾ, MICA-യുടെ അംഗങ്ങൾ വഴി ലഭിക്കുന്ന അപേക്ഷകൾ,പ്രകൃതി ദുരന്തങ്ങൾ, മരണാനന്തര സഹായങ്ങൾ,നിർധനരായ കുട്ടികളുടെ ഉപരിപഠനം തുടങ്ങിയ മേഖലകളിലെല്ലാം സാമ്പത്തീക സഹായങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും'Share & Care' എന്ന പേരിൽ MICA നടത്തി വരുന്നു. Irish RedcCross, St. Vincent de Paul തുടങ്ങിയ പ്രസ്ഥാനങ്ങളുമായി 'Share & Care' സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
2018 -ൽ അയർലണ്ടിലെ ചാരിറ്റി റെഗുലേഷൻ അഥോറിറ്റി റെജിസ്ട്രേഷനും 'Share & Care, Limerick' -ന് ലഭിച്ചു.2018 ഡിസംബർ 29 , ശനിയാഴ്ച ഡബ്ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ അവാർഡ് സമ്മാനിക്കും.