മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഓണം  ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉത്സവ് 2015 എന്ന പേരിൽ നടത്തിയ കവിതാപാരായണ, ഉത്സവ ഗാന മത്സരം ഉഷ്ണഭൂമിയിലെ കുളിർകാറ്റു പോലെ സദസ്സിൽ മലയാളത്തിന്‌റെ ഊഷ്മളതയും അനുഭൂതിയും പരത്തി. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ പങ്കെടുത്ത മത്സര ഇനങ്ങളിലെ എല്ലാ അവതരണങ്ങളും മികവുറ്റതാണെന്ന് വിധികർത്താക്കൾ വിലയിരുത്തി. കവിതാ മത്സരങ്ങളിലെ കവിതകളിൽ പ്രഗൽഭരുടെ കവിതകൾ മുതൽ സ്വന്തം രചനകൾ വരെ വളരെ ഹൃദ്യമായ രീതിയിലാണ് മത്സരാർഥികൾ ചൊല്ലി അവതരിപ്പിച്ചത് .

പ്രവാസചൂടും അധിനിവേശങ്ങളും യുദ്ധക്കൊതിയന്മാർ വാഴുന്ന നവലോക സാഹചര്യങ്ങളിലെ മാതൃ നൊമ്പരങ്ങളും മിക്ക കവിതകളിലും നിറഞ്ഞു തുളുമ്പി . പെരുന്നാളിന്റെയും ഓണത്തിന്റെയും ത്യാഗങ്ങളും നന്മകളും വിളംബരം ചെയ്യുന്ന ഉത്സവഗാനങ്ങളും ഒന്നിനൊന്നു നിലവാരം പുലർത്തിയതായിരുന്നു. വനിതകളുടെ കവിതാ പാരായണ മത്സരത്തിൽ യഥാക്രമം സുസ്മിത സോമനാഥ് , രമ്യാ പ്രമോദ്, ലീബാ രാജേഷ്  എന്നിവർ ഒന്നും, രണ്ടും മൂന്നും സ്ഥാനക്കരായപ്പോൾ പുരുഷന്മാരുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ശ്രീജിത്ത് ഫറോക്ക് , രണ്ടാം സ്ഥാനം ജയകൃഷ്ണനും, മനോജ് കുമാറും പങ്കിടുകയും, മൂന്ന്‌നം സ്ഥാനം കുരുവിള ജോസും കരസ്ഥമാക്കി.

ഉത്സവ ഗാന മത്സരത്തിൽ വനിതാവിഭാഗത്തിൽ ഒന്നാം സ്ഥാനം രമ്യാ പ്രമോദ് , രണ്ടാം  സ്ഥാനം സുസ്മിത സോമനാഥ്  , മൂന്നാം സ്ഥാനം ശൈലജ ദേവി എന്നിവരും പുരുഷ വിഭാഗത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ ഉണ്ണിക്കൃഷ്ണൻ, പ്രേംജിത്ത്, ശ്രീജിത്ത് ഫറോക്ക് എന്നിവരും കരസ്ഥമാക്കി.

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ്  വൈസ് ചെയർമാൻ ഫൈസൽ എഫ് എം നിയന്ത്രിച്ച പരിപാടിയിൽ പ്രസിഡന്റ് സതീഷ് മുതലയിൽ അദ്ധ്യക്ഷത വഹിച്ചു.  പ്രോഗ്രാം കോ ഓർഡിനേറ്റർ മൃദുല ബാലചന്ദ്രൻ സ്വാഗതവും ചെയർമാൻ വി വി മോഹൻ ഉത്ഘാടന പ്രസംഗവും , വൈസ് പ്രസിഡന്റ് ജ്യോതിഷ് പണിക്കർ നന്ദിയും പ്രകാശിപ്പിച്ചു., ട്രെഷറർ ഉണ്ണിക്കൃഷ്ണൻ,  അസിസ്റ്റന്റ് സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ലേഡീസ് വിങ് ഭാരവാഹികൾ  ആയ ജയശ്രീ സോമനാഥ് , ഷൈനി നിത്യൻ, ഷീജ പവിത്രൻ, ടിറ്റി വിത്സൺ, ജോസ്മി ലാലു, സൈറ പ്രമോദ് എന്നിവർ നേതൃത്വം നൽകി.