- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ 20-20; ഡബ്ല്യുഎംസി സംഘം നൃത്തം അവതരിപ്പിച്ചു
ഡബ്ലിൻ: 2020ലെ യുറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഡബ്ലിനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ഭാഗമായി നടന്ന പ്രദർശനത്തിൽ വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രോവിൻസ് സംഘം നൃത്തം അവതരിപ്പിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ ആർട്‌സ് ഓഫീസ് ഒരുക്കിയ കലാ സാംസ്‌കാരിക സന്ധ്യയിൽ അയർലണ്ടിലെ വിവിധ സംഘങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഡബ്ലിനിലെ മാൻ
ഡബ്ലിൻ: 2020ലെ യുറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഡബ്ലിനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ഭാഗമായി നടന്ന പ്രദർശനത്തിൽ വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രോവിൻസ് സംഘം നൃത്തം അവതരിപ്പിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ ആർട്‌സ് ഓഫീസ് ഒരുക്കിയ കലാ സാംസ്‌കാരിക സന്ധ്യയിൽ അയർലണ്ടിലെ വിവിധ സംഘങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ഡബ്ലിനിലെ മാൻഷൻ ഹൗസിൽ നടന്ന പരിപാടിയിൽ അലീന ജേക്കബ്,അന്ന മറിയം ജോഷി,കാത്‌ലീൻ മിലൻ, നേഹ ഷാറ്റ്‌സ്, സെന മിലൻ, സേയ സേന തുടങ്ങിയവരാണ് ഡബ്ല്യു.എം.സി യെ പ്രതിനിധീകരിച്ചു ബോളിവുഡ് സംഘനൃത്തം അവതരിപ്പിച്ചത്. ഡബ്ല്യു.എം.സിയുടെ മുൻവർഷങ്ങളിലെ നൃത്താഞ്ജലിയിലെ മത്സരാർത്ഥികളാണ് നൃത്തം അവതരിപ്പിച്ച കുട്ടികൾ.
അയർലണ്ടിന്റെ മുൻ ഇന്റർനാഷണൽ ഫുട്ട്‌ബോൾ താരം പോൾ മക്ഗ്രാത്ത് പരിപാടിയിലെ മുഖ്യ അതിഥിയും, ഡബ്ലിൻ ആർട്‌സ് ഓഫീസർ റേ യീറ്റ്‌സ് മുഖ്യ സംഘാടകനുമായിരുന്നു.