പോർട്ട്ഔപ്രിൻസ്: കരീബിയനിലെ ആദ്യ സ്വതന്ത്ര രാജ്യമായ ഹെയ്റ്റിയിൽവേൾഡ് മലയാളി ഫെഡറേഷനു പുതിയ പ്രവിൻസ്. ഡൊമിനിക്കൻറിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിൽസ്ഥിതി ചെയ്യുന്ന രാജ്യത്ത് സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ്പള്ളികുന്നേൽ നേരിട്ടെത്തിയാണ് സംഘടന രൂപീകരിക്കുന്നതിനു നേതൃത്വംനൽകിയത്.

കരീബിയൻ ദ്വീപസമൂഹത്തിലെ നോർത്ത് അമേരിക്കൻ രാജ്യമായ ഹെയ്റ്റിയിലെആദ്യ മലയാളി സംഘടന കൂടിയാണ് ഡബ്ല്യുഎംഎഫ്. സംഘടനയുടെ പുതിയ ഭാരവാഹികളെയും മാർച്ച് 13ന് ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു. നിസാർഇടത്തുമീതേൽ സ്വാഗതം ചെയ്ത യോഗത്തിൽ ഗ്ലോബൽ ചെയർമാൻ സംഘടനയെപരിചയപ്പെടുത്തി നിലവിലെ പ്രവർത്തന മേഖലകൾ വിശദീകരിച്ചു. സംഘടനയുടെ74ാമത്തെ യൂണിറ്റാണ് ഹെയ്റ്റിയിലേത്.

സജീവ് ജെ. നായർ (പ്രസിഡന്റ്), ജിനു ജോർജ് (വൈസ് പ്രസിഡന്റ്). ജിതിൻസിങ് (സെക്രട്ടറി), സരിക ശൈലേഷ് (ജോയിന്റ് സെക്രട്ടറി), ജെറോംഗീവർഗീസ് (ട്രഷറർ), നിസാർ ഇടത്തുമീതിൽ (കോഡിനേറ്റർ), ഹാഷിദഫിറോസ് (ചാരിറ്റി കോഡിനേറ്റർ) എന്നിവരെ മുഖ്യ ഭാരവാഹികളായും,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രദീപ് എസ്. വി, രമേശ്
പൊള്ളത്ത്, ദീപു ജോസഫ്, രശ്മി രമേശ്, സാലി ദീപു, വിജയകൃഷ്ണൻ ടി.കെഎന്നിവരെയും തിരഞ്ഞെടുത്തു.