ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ ബാലിമൺ സ്‌കൂൾ സ്പോർട്സ് ഹാളിൽ ചേർന്ന വാർഷിക യോഗത്തിൽ അടുത്ത 2 വർഷത്തേക്കുള്ള സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കിങ് കുമാർ വിജയരാജൻ (ചെയർമാൻ), ബിജോയ് ജോസഫ് (പ്രസിഡന്റ്), സജേഷ് സുദർശനൻ (സെക്രട്ടറി), ജോർഡി തോമസ് (ട്രഷറർ), ബിനോയ് ജോസ് (വൈസ് പ്രസിഡന്റ്), തോമസ് വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), ജോമോൻ ജോസ് (വൈസ് ചെയർമാൻ), ബാബു ജോസഫ് (വൈസ് ചെയർമാൻ), സിൽവിയ അനിത്ത് (കൾച്ചറൽ സെക്രട്ടറി), ശ്രീകുമാർ നാരായണൻ (ലൈബ്രേറിയൻ), സെറിൻ ഫിലിപ്പ് (നൃത്താഞ്ജലി കോർഡിനേറ്റർ), അഡ്വ.തോമസ് ആന്റണി (ലീഗൽ അഡൈ്വസർ)

അനിത്ത് ചാക്കോ, അശ്വതി പ്ലാക്കൽ, ഷാജി അഗസ്റ്റിൻ, സാബു കല്ലിങ്കൽ, സാം ചെറിയാൻ, സാജൻ വർഗ്ഗീസ്, ബിനോ ജോസ്, ജോൺ ചാക്കോ, ടിജോ മാത്യു, ബിനിൽ വിജയൻ, റോഷൻ റെജി വർഗ്ഗീസ്, അൻസാർ മജീദ്, ടോംസി ഫിലിപ്പ് എന്നിവരെ എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു