ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ,അയർലണ്ട് ഘടകത്തിന്റെ പുതിയ പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെ ,CROWNE PLAZA HOTEL BLANCHADSTOWN ൽ വെച്ച് നടന്ന പൊതുയോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു .

Wmf അയർലണ്ട് കോർഡിനേറ്റർ ബിപിൻ ചന്ദ് യോഗത്തിന് സ്വാഗതം പറഞ്ഞു.wmf അയർലണ്ട് പ്രസിഡന്റ് ഡോക്ടർ ബെനിഷ് പൈലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോബി ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന് ട്രെഷറർ സച്ചിൻ ദേവ് കണക്കവതരിപ്പിച്ചു ,WMF സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ പ്രിൻസ് പള്ളിക്കുന്നേൽ(വിയന്ന) യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ഹ്രസ്വ ചർച്ചകൾക്ക് ശേഷം ,ലോകവ്യാപകമായി WMF നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ,മറ്റു സാമൂഹ്യ ഇടപെടലുകൾക്കും ചുക്കാൻ പിടിക്കുന്ന പിൻസ് പള്ളിക്കുന്നേലിനെ അയർലണ്ട് ഘടകം മോമെന്‌ടോ നൽകി ആദരിച്ചു.യോഗത്തിൽ പങ്കെടുത്ത ഏവർക്കും സച്ചിൻ ദേവ് നന്ദി പ്രകാശിപ്പിച്ചു .

പുതിയ ഭാരവാഹികൾ

PRESIDENT - JOSE PULICKAL .

SECRETARY - REIJIN JOSE

TREASURER - DINIL PETER

VICE PRESIDENT -MARY ROSELET PHILIP

JOINT SECRETARY - CHILLZE KURIAKOSE

CHARITY CONVENER - AKHIL MANI

CO-ORDINATOR - BIPIN CHAND

YOUTH CO-ORDINATORS - BENLEE AUGUSTINE,ABINA PHILIP

EXECUTIVE COMMITTEE MEMBERS

DR.BENISH PAILY
JOBY GEORGE
SACHIN DEV
BEENA KAYOORICKAL
RITHVIK SANTHOSH