സാൻഡി ഫോർഡ് GAA ക്ലബ്ബിൽ നടന്ന ലളിതമായ ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട് ഘടകത്തിന് തുടക്കമായി. അയർലണ്ടിലെ മലയാളി യുവത്വം തിരിതെളിയിച്ചു കൊണ്ട് WMF അയർലണ്ടിൽ പ്രവർത്തനം ആരംഭിച്ചു .ആദ്യ വർഷത്തെ നേതൃത്തത്തെ ചടങ്ങിനു പരിചയപ്പെടുത്തിയ ശേഷം ,കമ്മറ്റിയിലെ യുവ പ്രതിനിധികളായ അബിന ഫിലിപ്പ്,ഷാരോൺ സെബാസ്റ്റ്യൻ,ബെൻലി അഗസ്ത്യൻ,അയ്‌റിൻ സെബാസ്റ്റ്യൻ,എന്നിവരെ കൂടാതെ വനിതാ പ്രതിനിധി ബീന കയ്യൂരിക്കൽ എന്നിവർ ചേർന്ന് ദീപം തെളിയിച്ച് WMF പ്രവർത്തനത്തിന്റെ ഔദ്യോഗിക തുടക്കം നിർവഹിച്ചു.

പിന്നീടു പ്രസിഡന്റ് ഡോക്ടർ ബെനീഷ്‌പൈലി,സെക്രട്ടറി ജോബി ജോർജ് എന്നിവർ അയർലണ്ടിലെ പ്രസ്ഥാനത്തിന്റെ പ്രവർത്തന രൂപ രേഖ ചടങ്ങിനു മുൻപിൽ അവതരിപ്പിച്ചു ,WMF മെംബേർസ് അവതരിപ്പിച്ച ലളിതമായ കലാ പ്രകടനങ്ങൾ സദസ്സ് ഹൃദ്യമായി വരവേറ്റു .

കഴിഞ്ഞ വർഷം അവസാനത്തോടെ സ്ഥാപിതമായ സംഘടന ഇന്ന് ലോകത്തിലെ അൻപതോളം രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ,യൂറോപിലെ മിക്ക രാജ്യങ്ങളിലും വേൾഡ് മലയാളി ഫെഡറേഷൻ ഇതിനകം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു. മലയാളികളുടെ ഐക്യം ലോകമെമ്പാടും ഊട്ടിഉറപ്പിക്കുക എന്ന ആശയത്തിനു പുറമേ ,ജാതി, മത ,വർഗ്ഗ ഭേദമന്യേ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും ,ലോകത്തിലെ മനുഷ്യ ജന്മങ്ങളെയെല്ലാം ഒന്നായി കാണാനുള്ള അറിവ് സമൂഹത്തിൽ വളർത്തിയെടുക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചെയ്യുക എന്നതും ഈ സംഘടനയുടെ വ്യക്തമായ അജണ്ടയുടെ ഭാഗമാണ്.

തുടക്കം കുറിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ലോകമെമ്പാടും വിവിധ രീതിയിലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളിലും,മലയാളി സമൂഹം കൈമോശം വരാതെ സൂക്ഷിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഒരു സംഘടനയിലൂടെ ലോകമെങ്ങും എത്തിക്കാനും വേൾഡ് മലയാളി ഫെഡറേഷന് കഴിഞ്ഞു എന്നത് സംഘടനയ്ക്ക് ലോകത്താകമാനം മലയാളികൾ നൽകുന്ന പിന്തുണയുടെ സൂചനയാണ്.

അയർലണ്ടിലെ മലയാളി യുവത്വത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നേറാനുള്ള കർമ്മ പദ്ധതി കളെ കൂടാതെ ,മലയാളികളെല്ലാം ഒരു കുടുംബമെന്ന ബോധ്യത്തോടെ ജാതി ,വർഗ്ഗ,വർണ്ണ വ്യത്യാസങ്ങൾക്കതീതമായി നിലകൊള്ളാനുള്ള പ്രവർത്തനങ്ങളും WMF പ്രവർത്തന ലക്ഷ്യങ്ങളിലൂടെ മുന്നോട്ടു വെയ്ക്കുന്നു.WMF ട്രെഷറർ സച്ചിന് ദേവ് ചടങ്ങിനു നന്ദി അറിയിച്ചു .