വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്ടംബർ 2 ശനിയാഴ്ച രാവിലെ പത്തു മണിമുതൽ 12 വരെ കുട്ടികൾക്കായി സൗജന്യ സെമിനാർ ട്രിനിറ്റി കോളേജിൽ വെച്ച് നടത്തപ്പെടുന്നു. ലോകമെങ്ങുമുള്ള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായി വളർന്നുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട് യൂനിറ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ ഉൾപ്പെടുത്തിയിക്കുന്ന വിഷയങ്ങൾ free career work shop,study tips,exam skills, preparing for undergraduate programs എന്നിവയാണ് ,12 വയസ്സിനു മുകളിലുള്ള ഏല്ലാ കുട്ടികൾക്കും സൗജന്യമായി ഈ സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.

അയർലണ്ടിൽ പഠിച്ചു ഉന്നത വിജയം കൈവരിച്ച കുട്ടികളും ,പഠന ശേഷം ഇവിടെ മികച്ച ജോലി കണ്ടെതിയവരും ആണ് ഈ സെമിനാറിന് നേതൃത്വം നൽകുന്നത് എന്ന പ്രത്യേകതയും ഈ സെമിനാറിനുണ്ട് ,പഠനത്തിലും മികച്ച ജോലി കണ്ടെത്തുന്നതിലും മികവു പുലർത്തിയവരുമായി സംവദിക്കാനും അവരുടെ ജീവിതാനുഭവങ്ങളും ,ഉപദേശങ്ങളും അടുത്തറിയാനുമുള്ള ഈ അവസരം പ്രയോജനപ്പെടുത്താൻ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി WMF അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
wmfireland@gmail.com
Dr. Benish pailey-0876850067
Joby George-0894451906.
Sachin dev-0871475880.
Beena kayoorickal-0877407170