- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലുഎംഎഫിന്റെ ആഭിമുഖ്യത്തിൽ നേഴ്‌സസ് ഡേയും ഔസേപ്പച്ചൻ സംഗീത നിശയും ഒക്ടോബർ 20 ന്
ഡബ്ലുഎംഎഫിന്റെ അയർലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജൻ ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത നിശയും ഒക്ടോബർ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. യൂറോപ്, അമേരിക്ക, ഓസ്‌ട്രേലിയ,കാനഡ, ഗൾഫ് ,തുടങ്ങി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നടന്ന മലയാളി കുടിയേറ്റത്തിന്റെ പ്രധാന പങ്കു വഹിക്കുന്ന തൊഴിൽ മേഖലയായ നഴ്‌സിങ് എന്ന തൊഴിൽ മേഖലയിൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്‌സുമാരോടുമുള്ള ആദര സൂചകമായി ലോകമെങ്ങുമുള്ള മലയാളികളുടെ ഇടയിൽ പുതുതായി രൂപപ്പെട്ടു ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ അയർലണ്ട് യൂനിറ്റാണ് ഈ പരിപാടി ഡബ്ലിനിൽ സംഘടിപ്പിക്കുന്നത്. ലോക മലയാളി കുടിയേറ്റ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു സാമൂഹ്യ സംഘടന ഇത്തരത്തിൽ നേഴ്‌സുമാർക്കായി ഒരു ദിനം യാഥാർത്ഥ്യമാക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. അയർലന്റിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഭൂരിഭാഗവും നഴ്‌സിങ് എന്ന തൊഴിൽ മേഖലയുമായി
ഡബ്ലുഎംഎഫിന്റെ അയർലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജൻ ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത നിശയും ഒക്ടോബർ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
യൂറോപ്, അമേരിക്ക, ഓസ്‌ട്രേലിയ,കാനഡ, ഗൾഫ് ,തുടങ്ങി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നടന്ന മലയാളി കുടിയേറ്റത്തിന്റെ പ്രധാന പങ്കു വഹിക്കുന്ന തൊഴിൽ മേഖലയായ നഴ്‌സിങ് എന്ന തൊഴിൽ മേഖലയിൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്‌സുമാരോടുമുള്ള ആദര സൂചകമായി ലോകമെങ്ങുമുള്ള മലയാളികളുടെ ഇടയിൽ പുതുതായി രൂപപ്പെട്ടു ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ അയർലണ്ട് യൂനിറ്റാണ് ഈ പരിപാടി ഡബ്ലിനിൽ സംഘടിപ്പിക്കുന്നത്.
ലോക മലയാളി കുടിയേറ്റ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു സാമൂഹ്യ സംഘടന ഇത്തരത്തിൽ നേഴ്‌സുമാർക്കായി ഒരു ദിനം യാഥാർത്ഥ്യമാക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. അയർലന്റിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഭൂരിഭാഗവും നഴ്‌സിങ് എന്ന തൊഴിൽ മേഖലയുമായിത്തന്നെ എത്തിചേർന്നവരാണ്.
കഴിഞ്ഞ ഒരുപതിറ്റാണ്ടിനു മുകളിലായി അയർലന്റിലെ എല്ലാ പ്രദേശങ്ങളിലും ആതുരസേവനത്തിലൂടെ കേരളനാടിന്റെ യെശസുയർത്തിയ നേഴ്‌സുമാർ ഒത്തുചേരുന്ന ഒക്ടോബർ 20 ന് മലയാള നാടിന്റെ പ്രിയ സംഗീതഞ്ജൻ ഔസേപ്പച്ചൻ അവതരിപ്പിക്കുന്ന സംഗീത നിശയും ഉൾപ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.കേരള സംസ്ഥാന അവാർഡും ,ഇന്ത്യയിലെ മികച്ച സംഗീത സംവിധായകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുള്ള ശ്രീ ഔസേപ്പച്ചന്റെ ആദ്യ അയർലണ്ട് സന്ദർശനം കൂടിയാണിത്. ഉണ്ണികളോട് കഥപറഞ്ഞ മാന്ത്രിക വയലിൻ അയർലണ്ടിലെ സംഗീത പ്രേമികൾക്കും മികച്ച ഒരു സഹാഹ്നം സമ്മാനിക്കും എന്ന് നിസംശയം തന്നെ പറയാം.
അയർലന്റിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള നേഴ്‌സുമാർക്ക് കുടുംബ സമേതം ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. നഴ്‌സിങ് മേഖലയിൽ കഴിഞ്ഞ 10 വർഷങ്ങൾക്ക് മുകളിൽ ജോലി ചെയ്തുവരുന്നവരുടെ അനുഭവങ്ങളെ ആധാരമാക്കി തയ്യാറാക്കുന്ന ഹ്രസ്വ പ്രബന്ധാവതരണവും ,നഴ്‌സിങ് മേഖലയെ ആധാരമാക്കി ഒരുക്കുന്ന ഹ്രസ്വ പ്രഭാഷണങ്ങളും, അയർലണ്ടിലെ മികച്ച അവാർഡുകളും,ഉന്നത വിദ്യാഭാസത്തിൽ വിജയക്കൊടി പാറിച്ച നേഴ്‌സുമാരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കൽ തുടങ്ങി വിവിധ പരിപാടികൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നുണ്ട്.
ഈ ഒരു ദിനം അയർലണ്ടിലെ മുഴുവൻ മലയാളികളും ഏറ്റെടുക്കണമെന്നും ഇതിനുവേണ്ട ഉപദേശങ്ങളും,അഭിപ്രായങ്ങളും തുറന്ന മനസ്സോടെ പങ്കുവെയ്ക്കണമെന്നും WMF അറിയിച്ചു. ഈ പരിപാടിയോടനുബന്ധിച്ച് അയർലന്റിലെ മികച്ച കാറ്ററിങ് യൂണിറ്റുകൾ നടത്തുന്ന ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ വർഷവും നടത്താൻ ഉദ്ദേശിക്കുന്ന ഈ നേഴ്‌സസ് ഡേയ്ക്ക് ഉചിതമായ ഒരു പേര് നിർദ്ദേശിക്കണമെന്നും സംഘാടകർ അറിയിച്ചു നിങ്ങളുടെ നിർദ്ദേശങ്ങൾ wmfireland@gmail.com എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. തിരഞ്ഞെടുക്കുന്ന മികച്ച പേരിനു സമ്മാനങ്ങൾ കാത്തിരിക്കുന്നു ,പേര് അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25
കൂടുതൽ വിവരങ്ങൾക്ക്
wmfireland@gmail.com
DR. BENISH PAILEY-0876850067
JOBY GEORGE-0894451906
SACHIN DEV-0871475880
BEENA KAYOORICKAL -0877407170
PAVAL KURIKOSE-0872168440
CHILZE KURIAKOSE-0870622230
PINTU JACOB-0873214964