- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ കൺവെൻഷൻ വിയന്നയിൽ; നവംബർ ആദ്യ ആഴ്ച്ച നടക്കുന്ന കൺവൻഷൻ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്: നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും
വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ള്യു.എം.എഫ്) ആദ്യ മഹാസമ്മേളനം നവംബർ 2, 3 തീയതികളിൽ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി വ്യക്തികൾ പങ്കെടുക്കുന്ന സമ്മേളനം കേരള നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും, ഓസ്ട്രിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും അതിഥികളായി കൺവെൻഷനിൽ പങ്കെടുക്കും. ഗ്ലോബൽ കൺവെൻഷനോട് അനുബന്ധിച്ചു വനിതകൾക്കും, യുവജങ്ങൾക്കും സിമ്പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകൾക്കും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്നതോടൊപ്പം, ഫെഡറേഷന്റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വർക്ഷോപ്പുകളും ഉണ്ടാകും. സമാപന ദിനം കേരളത്തിന്റെ സ്വന്തം മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ഹൈ വോൾട്ടിജ് സംഗീത നിശ അര
വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ള്യു.എം.എഫ്) ആദ്യ മഹാസമ്മേളനം നവംബർ 2, 3 തീയതികളിൽ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി വ്യക്തികൾ പങ്കെടുക്കുന്ന സമ്മേളനം കേരള നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും, ഓസ്ട്രിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും അതിഥികളായി കൺവെൻഷനിൽ പങ്കെടുക്കും. ഗ്ലോബൽ കൺവെൻഷനോട് അനുബന്ധിച്ചു വനിതകൾക്കും, യുവജങ്ങൾക്കും സിമ്പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകൾക്കും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്നതോടൊപ്പം, ഫെഡറേഷന്റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വർക്ഷോപ്പുകളും ഉണ്ടാകും. സമാപന ദിനം കേരളത്തിന്റെ സ്വന്തം മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ഹൈ വോൾട്ടിജ് സംഗീത നിശ അരങ്ങേറും.
ഡബ്ള്യു.എം.എഫ് ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ ചെയർമാനായ കൺവെൻഷൻ കമ്മിറ്റി സമ്മേളനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അറിയിച്ചു. വർഗീസ് പഞ്ഞിക്കാരൻ (ജനറൽ കൺവീനർ), തോമസ് പടിഞ്ഞാറേകലയിൽ (ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഇന്ത്യ), ഡോണി ജോർജ് (ജർമ്മനി), നൗഷാദ് ആലുവ (കിങ്ഡം ഓഫ് സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), രാജ് പുല്ലാനിക്കാട്ടിൽ (ആഫ്രിക്ക), ഫൈസൽ വെള്ളാണി (കിങ്ഡം ഓഫ് സൗദി അറേബ്യ), അരുൺ മോഹൻ (സ്വീഡൻ), ഷമീർ കണ്ടത്തിൽ (ഫിൻലൻഡ്) എന്നിവരടങ്ങിയ കൺവെൻഷൻ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾ ഏകോപിക്കുന്നതിൽ നേതൃത്വംനല്കുന്നത്.
സാബു ചക്കാലക്കൽ (റിസപ്ഷൻ കമ്മിറ്റി), ഉമേഷ് മേനോൻ (ബിസിനസ് സിമ്പോസിയം), ബീന വെളിയത് (വിമൻസ് ഫോറം), സ്റ്റാൻലി ജോസ് (ഡബ്ള്യു.എം.എഫ് കൊളോക്യയം), ജെഫിൻ കീക്കാട്ടിൽ (യൂത്ത് സമ്മിറ്റ്), ആന്റണി പുത്തൻപുരയ്ക്കൽ (ഫാമിലി സെമിനാർ), ടോമിച്ചൻ പാരുകണ്ണിൽ (ഡബ്ള്യു.എം.എഫ് ചാരിറ്റി നെറ്റ് വർക്ക്), ഘോഷ് അഞ്ചേരിൽ (കൾച്ചറൽ ഇവന്റ്‌സ്), തോമസ് കാരയ്ക്കാട്ട് (ഇൻഫ്രാസ്ട്രക്ച്ചർ), ജോബി ആന്റണി (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ഷമീർ യുസഫ് (ഇലക്ഷൻ കമ്മീഷൻ), സഞ്ജീവൻ ആണ്ടിവീട് (ഫിനാൻസ്) തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റികൾ കൺവെൻഷന്റെ നടത്തിപ്പിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
വിശദവിവരങ്ങൾക്ക്:
ഫോൺ: 004369919417357
ഇമെയിൽ: wmfglobalmeet@gmail.com
വെബ്‌സൈറ്റ്: http://worldmalayaleefederation.com/