- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
വേൾഡ് മലയാളി ഓർഗനൈസേഷൻ കമ്മറ്റി മീറ്റിങ്ങ് 23 ന് മസ്ക്കറ്റിൽ
മസ്‌ക്കറ്റ്: ഒമാൻ വേൾഡ് മലയാളി ഓർഗനൈസേഷൻ കമ്മറ്റി നവമ്പർ 23 [വെള്ളിയാഴ്‌ച്ച ] 6 മണിക്ക് മസ്‌ക്കറ്റ് സഫീർ പ്ലാസ[ Near badr Al sama hospital, Al khuwair ,Muscat ,sultanait of Oman ] ഹോട്ടലിൽ വെച്ച് നടക്കും .വിവിധ രാജ്യങ്ങളിൽ നിന്നുമായി വരുന്ന ഭാരവാഹികൾ കമ്മറ്റിയിൽ സംബന്ധിക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊപ്പം വേൾഡ് മലയാളി ഓർഗനൈസേഷൻ രണ്ടു വർഷം കൂടുമ്പോൾ നടത്തുന്ന 'മഹാത്മാഗാന്ധി ഗോൾഡ് മെഡൽ ' പുരസ്‌ക്കാരത്തിന് അർഹരായവരെ പ്രഖ്യാപിക്കുകയും ചെയ്യും. മഹാത്മജിയുടെ ചിത്രം ആലേഖനം ചെയ്ത ഗോൾഡ് മെഡലും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജീവകാരുണ്യ മേഖലയിൽ മികച്ച സേവനങ്ങൾ നടത്തിയ വ്യക്തികളെയും സംഘടനകളെയുമാണ് അവാർഡിനായി പരിഗണിക്കുക. 2019 ജനുവരിയിൽ അവാർഡ് വിതരണം ചെയ്യും .മലയാളികളെ ഏറ്റവും കൂടുതൽ ചിന്തിപ്പിക്കുന്നതും വിജ്ഞാനപ്രദവും വിനോദവും നൽകുന്ന ടെലിവിഷൻ പ്രോഗ്രാമുകൾക്കും അവാർഡ് വിതരണത്തിനോടനുബന്ധിച്ച് പ്രത്യേക പുരസ്‌കാരങ്ങൾ നൽകുമെന്ന് വേൾഡ് മലയാളി ഓർഗനൈസേഷൻ സെക്രട്ടറി സാബു മുരിക്
മസ്‌ക്കറ്റ്: ഒമാൻ വേൾഡ് മലയാളി ഓർഗനൈസേഷൻ കമ്മറ്റി നവമ്പർ 23 [വെള്ളിയാഴ്‌ച്ച ] 6 മണിക്ക് മസ്‌ക്കറ്റ് സഫീർ പ്ലാസ[ Near badr Al sama hospital, Al khuwair ,Muscat ,sultanait of Oman ] ഹോട്ടലിൽ വെച്ച് നടക്കും .വിവിധ രാജ്യങ്ങളിൽ നിന്നുമായി വരുന്ന ഭാരവാഹികൾ കമ്മറ്റിയിൽ സംബന്ധിക്കും.
ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊപ്പം വേൾഡ് മലയാളി ഓർഗനൈസേഷൻ രണ്ടു വർഷം കൂടുമ്പോൾ നടത്തുന്ന 'മഹാത്മാഗാന്ധി ഗോൾഡ് മെഡൽ ' പുരസ്‌ക്കാരത്തിന് അർഹരായവരെ പ്രഖ്യാപിക്കുകയും ചെയ്യും. മഹാത്മജിയുടെ ചിത്രം ആലേഖനം ചെയ്ത ഗോൾഡ് മെഡലും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജീവകാരുണ്യ മേഖലയിൽ മികച്ച സേവനങ്ങൾ നടത്തിയ വ്യക്തികളെയും സംഘടനകളെയുമാണ് അവാർഡിനായി പരിഗണിക്കുക.
2019 ജനുവരിയിൽ അവാർഡ് വിതരണം ചെയ്യും .മലയാളികളെ ഏറ്റവും കൂടുതൽ ചിന്തിപ്പിക്കുന്നതും വിജ്ഞാനപ്രദവും വിനോദവും നൽകുന്ന ടെലിവിഷൻ പ്രോഗ്രാമുകൾക്കും അവാർഡ് വിതരണത്തിനോടനുബന്ധിച്ച് പ്രത്യേക പുരസ്‌കാരങ്ങൾ നൽകുമെന്ന് വേൾഡ് മലയാളി ഓർഗനൈസേഷൻ സെക്രട്ടറി സാബു മുരിക്കവേലി അറിയിച്ചു.