- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇന്റർസ്‌ക്കൂൾ മൽസര വിജയികളെ ആദരിച്ചു
ലോക പുകവലി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്മോക്കിങ് സൊസൈറ്റി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്റർസ്‌ക്കൂൾ മൽസര വിജയികളെ സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ദോഹാ ബാങ്ക് സിഇഒ. ഡോ. ആർ. സീതാരാമൻ മുഖ്യ അതിഥിയായി സംബന്ധിച്ച ചടങ്ങിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. മജ്ദി, ഡോ. അൽ അറബി, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂർ, മിനിസ്ട്രി ഓഫ് ഇന്റീരിയറിലെ കമ്മ്യൂണിറ്റി റീച്ച് ഔട്ട് കോർഡിനേറ്റർ ഫൈസൽ ഹുദവി എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. ഡോ. സീതാരാമൻ, ഹസ്സൻ കുഞ്ഞി, ഡേവിസ് എടക്കുളത്തൂർ, റഫൈസൽ ഹുദവി, അബൂബക്കർ സിദ്ധീഖ്, കെ.വി അബ്ദുല്ലക്കുട്ടി, രാജു രാമചന്ദ്രൻ, ഫിറോസ്. കെ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആന്റി സ്മോക്കിങ് സൊസൈറ്റി ചെയർമാൻ ഡോ. ഹസൻ കുഞ്ഞി അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. കോർഡിനേറ്റർമാരായ ഷറഫുദ്ധീൻ, ഫൗസിയ അക്‌ബർ, അഫ്സൽ കിളയിൽ, റഷാദ് മുബാറക്, മുഹമ്മദ്
ലോക പുകവലി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്മോക്കിങ് സൊസൈറ്റി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്റർസ്‌ക്കൂൾ മൽസര വിജയികളെ സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ദോഹാ ബാങ്ക് സിഇഒ. ഡോ. ആർ. സീതാരാമൻ മുഖ്യ അതിഥിയായി സംബന്ധിച്ച ചടങ്ങിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. മജ്ദി, ഡോ. അൽ അറബി, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂർ, മിനിസ്ട്രി ഓഫ് ഇന്റീരിയറിലെ കമ്മ്യൂണിറ്റി റീച്ച് ഔട്ട് കോർഡിനേറ്റർ ഫൈസൽ ഹുദവി എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.
ഡോ. സീതാരാമൻ, ഹസ്സൻ കുഞ്ഞി, ഡേവിസ് എടക്കുളത്തൂർ, റഫൈസൽ ഹുദവി, അബൂബക്കർ സിദ്ധീഖ്, കെ.വി അബ്ദുല്ലക്കുട്ടി, രാജു രാമചന്ദ്രൻ, ഫിറോസ്. കെ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആന്റി സ്മോക്കിങ് സൊസൈറ്റി ചെയർമാൻ ഡോ. ഹസൻ കുഞ്ഞി അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
കോർഡിനേറ്റർമാരായ ഷറഫുദ്ധീൻ, ഫൗസിയ അക്‌ബർ, അഫ്സൽ കിളയിൽ, റഷാദ് മുബാറക്, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ, സൈദലവി അണ്ടേക്കാട്, ജോജിൻ മാത്യൂ, ആനന്ദ് ജോസഫ്, ശരൺ എസ്. സുകു, ബ്ലെസി ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.