- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസുകളേയും മെട്രോ ട്രെയിനുകളേയും കുറിച്ചുള്ള വിവരം ഇനി മൊബൈൽ ഫോണിൽ; യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന വോജ്ഹതി ആപ്പുമായി ആർടിഎ
ദുബായ്: യാത്രക്കൊരുങ്ങുന്നവർക്ക് ഇനി പബ്ലിക് ട്രാൻസ്‌പോർട്ട് ബസുകളുടേയും ദുബായ് മെട്രോ ട്രെയിനുകളുടേയും സമയവിവരം ഇനി സ്വന്തം മൊബൈൽ ഫോണിൽ ലഭ്യമാകും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) അവതരിപ്പിക്കുന്ന വോജ്ഹതി ആപ്പിലൂടെ ഇനി യാത്ര പ്ലാൻ ചെയ്യാവുന്നതേയുള്ളൂ. ബസുകളുടെയും മെട്രോ ട്രെയിനുകളുടെയും വിവരങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് തത്സമയം എത്തിക്കുന്നതാണ് വോജ്ഹതി ആപ്പ്. യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ ആപ്പ് ഉപകരിക്കുമെന്ന് ഗതഗത വകുപ്പ് മേധാവി അദെൽ ഷകെരി പറഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും തങ്ങൾ എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ആപ്പ്. വിവിധ ഇടങ്ങളിലേക്കുള്ള ബസുകളുടെയും മെട്രോകളുടെയും വിവരങ്ങൾ അപ്പപ്പോൾ അറിയാൻ സന്ദർശകരെയും ഇത് ഏറെ സഹായിക്കും. ഇപ്പോൾ ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമേ ഇത് ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. ട്രെയിനിൽ സഞ്ചരിക്കുമ്പോൾ തന്നെ അടുത്ത ട്രെയിന
ദുബായ്: യാത്രക്കൊരുങ്ങുന്നവർക്ക് ഇനി പബ്ലിക് ട്രാൻസ്‌പോർട്ട് ബസുകളുടേയും ദുബായ് മെട്രോ ട്രെയിനുകളുടേയും സമയവിവരം ഇനി സ്വന്തം മൊബൈൽ ഫോണിൽ ലഭ്യമാകും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) അവതരിപ്പിക്കുന്ന വോജ്ഹതി ആപ്പിലൂടെ ഇനി യാത്ര പ്ലാൻ ചെയ്യാവുന്നതേയുള്ളൂ. ബസുകളുടെയും മെട്രോ ട്രെയിനുകളുടെയും വിവരങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് തത്സമയം എത്തിക്കുന്നതാണ് വോജ്ഹതി ആപ്പ്.
യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ ആപ്പ് ഉപകരിക്കുമെന്ന് ഗതഗത വകുപ്പ് മേധാവി അദെൽ ഷകെരി പറഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും തങ്ങൾ എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ആപ്പ്. വിവിധ ഇടങ്ങളിലേക്കുള്ള ബസുകളുടെയും മെട്രോകളുടെയും വിവരങ്ങൾ അപ്പപ്പോൾ അറിയാൻ സന്ദർശകരെയും ഇത് ഏറെ സഹായിക്കും. ഇപ്പോൾ ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമേ ഇത് ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. ട്രെയിനിൽ സഞ്ചരിക്കുമ്പോൾ തന്നെ അടുത്ത ട്രെയിനുകളുടെ വിവരങ്ങൾ അറിയാനാകും. ടൂറിസ്റ്റുകൾക്കും ദുബായ് നിവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് വോജ്ഹതി ആപ്പ്.