- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി എട്ടരയോടെ വീടുകളിലേക്ക് പാഞ്ഞു കയറിയത് ഒരു കൂട്ടം ചെന്നായ്ക്കൾ; ദേഹമാസകലം കടിയേറ്റ് നാലുപേർക്ക് പരിക്ക്; കോഴിക്കോട് മുക്കത്തിനടുത്ത് കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിനെ നടുക്കി ചെന്നായ ആക്രമണം; മലയോര മേഖലയിൽ ഭീതി പരത്തുന്ന ചെന്നായ്ക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ
കോഴിക്കോട്: ജനവാസ മേഖലയിൽ ഇറങ്ങിയ ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. മുക്കത്തിനടുത്ത് കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിലാണ് കഴിഞ്ഞ ദിവസം രാത്രി ചെന്നായയുടെ ആക്രമണമുണ്ടായത്.പരിക്കേറ്റ മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30), പാലകുളങ്ങര ശ്രീരാജ് (36) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി ലെത്തിച്ച് ചികിത്സയ്ക്കു വിധേയരാക്കി. മാണിക്ക് മുഖത്തും രാജുവിന് കാൽമുട്ടിനും ബിനുവിന് കൈക്കും ശ്രീരാജിന് കഴുത്തിനുമാണ് കടിയേറ്റത്.
രാത്രി എട്ടര മണിയോടെ വീടുകളിൽ കയറിയാണ് ചെന്നായ ഇവരെ കടിച്ചത്.സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.വനം വകുപ്പധികൃതരും തോട്ടക്കാടിലെത്തി.ഡപ്യുട്ടി റെയ്ഞ്ച് ഓഫീസർ ഷാജുവിന്റെ നേതൃത്വത്തിൽ സെക്ഷൻ ഓഫീസർ ജലീൽ, ഫോറസ്റ്റ് ഓഫീസർമാരായ ജലീസ്, അഷ്റഫ് ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് അസ്ലം എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തി വിവരം ശേഖരിച്ചത്. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായ തോട്ടക്കാടിൽ ജനങ്ങളുടെ ഭീതിയകറ്റാനും ജനവാസ മേഖലയിൽ ചെന്നായ്ക്കൾ ഇറങ്ങി ആളുകളെ ആക്രമിക്കുന്നു തടയാനും ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.