ആൽബർട്ട്: കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടയിൽ നഷ്ടപ്പെട്ടവിവാഹനിശ്ചയം ഡയമണ്ട് റിങ് പതിമൂന്ന് വർഷത്തിനുശേഷം ഒരു കാരറ്റിനുചുറ്റും വരിഞ്ഞു മുറുക്കിയ നിലയിൽ കണ്ടെത്തി. കാനഡയിലെആൽബർട്ടായിലാണ് സംഭവം.

84 വയസ്സുള്ള മേരി ഗ്രാമിന്റേതായിരുന്ന വിവാഹ നിശ്ചയ മോതിരം. 1951 മുതൽവിരലിൽ അണിഞ്ഞിരുന്നതാണിത്. വിവാഹമോതിരം നഷ്ടപ്പെട്ട വിവരംഭർത്താവിൽ നിന്നും മറച്ചു വെക്കുന്നതിനായി മറ്റൊരു മോതിരംവിരലിട്ടതായി മേരി പറയുന്നു. നഷ്ടപ്പെട്ട മോതിരം കണ്ടെത്തിയ സന്തോഷവാർത്ത കേൾക്കുവാൻ ഭർത്താവില്ലാതായി എന്ന ദുഃഖം മേരി പങ്കിട്ടു.

5 വർഷങ്ങൾക്കു മുമ്പാണ് ഭർത്താവ് മരിച്ചതെന്ന് ഇവർ പറഞ്ഞു. 60ാംവിവാഹ വാർഷിക ദിനത്തിൽ വീണ്ടെടുത്ത മോതിരം വീണ്ടും വിരലിൽഅണിയുവാണ് മേരി കാത്തിരിക്കുന്നത്. മോതിരം നഷ്ടപ്പെട്ട വിവരം വീട്ടിലുള്ളമകനു മാത്രമേ അറിയാമായിരുന്നുള്ളൂ എന്നും മേരി പറഞ്ഞു.തോട്ടത്തിൽ നിന്നും വെജിറ്റമ്പിൾ പറിച്ചെടുക്കുന്നതിനിടയിലാണ്മരുമകൾ കാരറ്റിൽ വരിഞ്ഞുമുറുകിയിരിക്കുന്ന മോതിരം കണ്ടെത്തിയത്.