- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പൊലീസ് അക്കാദമിയിൽ സെമിനാറിനെത്തിയ സ്ത്രീ വെടിയേറ്റു മരിച്ചു; ഫ്‌ലോറിഡ സ്വദേശിനിക്ക് വെടിയേൽക്കുന്നത് തോക്കിന്റെ ഉപയോഗം കാട്ടിക്കൊടുക്കവേ
ഫ്‌ലോറിഡ: പൊലീസ് നടത്തിയ സെമിനാറിൽ പങ്കെടുക്കാനെത്തിയ സ്ത്രീ വെടിയേറ്റു മരിച്ചു. തോക്കിന്റെ ഉപയോഗം കാട്ടിക്കൊടുക്കവേ എഴുപത്തിമൂന്നുകാരിയായ മേരി നോൾട്ടന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുന്റ ഗോർഡയിലുള്ള പൊലീസ് അക്കാദമിയിൽ വച്ചായിരുന്നു സംഭവം. രണ്ടു മണിക്കൂർ നീണ്ട കമ്യൂണിറ്റി ട്രെയിനിങ് ക്ലാസിനിടെയാണ് ലൈബ്രേറിയനായ മേരി നോൾട്ടന് വെടിയേൽക്കുന്നത്. തോക്കിന്റെ ഉപയോഗം വിവരിക്കവേ തോക്കിൽ തിരയുണ്ടെന്ന് മനസിലാകാതെ ഒരു പൊലീസ് ഓഫീസർ ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അബദ്ധത്തിൽ വെടിവച്ച പൊലീസ് ഓഫീസറുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇയാളോട് അഡ്‌മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നോൾട്ടൺ ഉൾപ്പെടെ 35 പേരാണ് ട്രെയിനിങ് ക്ലാസിൽ പങ്കെടുത്തിരുന്നത്. ഫ്‌ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫ്‌ലോറിഡ: പൊലീസ് നടത്തിയ സെമിനാറിൽ പങ്കെടുക്കാനെത്തിയ സ്ത്രീ വെടിയേറ്റു മരിച്ചു. തോക്കിന്റെ ഉപയോഗം കാട്ടിക്കൊടുക്കവേ എഴുപത്തിമൂന്നുകാരിയായ മേരി നോൾട്ടന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പുന്റ ഗോർഡയിലുള്ള പൊലീസ് അക്കാദമിയിൽ വച്ചായിരുന്നു സംഭവം. രണ്ടു മണിക്കൂർ നീണ്ട കമ്യൂണിറ്റി ട്രെയിനിങ് ക്ലാസിനിടെയാണ് ലൈബ്രേറിയനായ മേരി നോൾട്ടന് വെടിയേൽക്കുന്നത്. തോക്കിന്റെ ഉപയോഗം വിവരിക്കവേ തോക്കിൽ തിരയുണ്ടെന്ന് മനസിലാകാതെ ഒരു പൊലീസ് ഓഫീസർ ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അബദ്ധത്തിൽ വെടിവച്ച പൊലീസ് ഓഫീസറുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇയാളോട് അഡ്‌മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
നോൾട്ടൺ ഉൾപ്പെടെ 35 പേരാണ് ട്രെയിനിങ് ക്ലാസിൽ പങ്കെടുത്തിരുന്നത്. ഫ്‌ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.