- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുന്ന ട്രെയിനിൽ നിന്നും ഭാര്യയെ തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റിൽ
മുംബൈ: ട്രെയിനിൽ നിന്ന് ഭർത്താവ് പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് 26 കാരിയായ യുവതി മരിച്ചു. മുംബൈയിലെ ചെമ്പൂരിനും ഗോവണ്ടി റെയിൽവേ സ്റ്റേഷനുകൾക്കുമിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്. യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. മൻകുർഡ് പ്രദേശത്തെ താമസക്കാരായ 31 കാരനായ പ്രതിയും ഇരയും രണ്ടുമാസം മുമ്പാണ് വിവാഹിതരായത്.
യുവതിയുടെ ആദ്യവിവാഹത്തിലെ ഏഴ് വയസുകാരിമായ മകളോടൊപ്പം മുംബൈയിലെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. ട്രെയിന്റെ വാതിനരികിൽ നിൽക്കുമ്പോൾ ഭർത്താവ് യുവതിയെ പുറത്തേക്ക് തള്ളുകയായിരുന്നു. ഇതോടെ യുവതി ട്രാക്കിലേക്ക് വീണു. ഒന്നും സംഭവിക്കാത്തത് പോലെ യുവാവ് യാത്ര തുടരുകയും ചെയ്തു. എന്നാൽ ട്രെയിൻ ഗോവണ്ടി സ്റ്റേഷനിലെത്തിയതോടെ കഥ മാറി.
ട്രെയിൻ ഗോവണ്ടി സ്റ്റേഷനിലെത്തിയപ്പോൾ സംഭവം കണ്ട യാത്രക്കാരിൽ ഒരാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിനിൽ നിന്ന് വീണ് ബോധരഹിതയായി ട്രാക്കിൽ കിടന്ന യുവതിയെ പിന്നീട് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്