കൊല്ലം: സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങൾ കൂടി വരുന്ന കാഴ്ചയാണ് ഓരോ ദിവസം കഴിയും തോറും നമ്മൾ കണ്ടു വരുന്നത്. പീഡനങ്ങളും ബ്ലാക്ക്‌മെയിലിങ്ങും പരാതികളും ആത്മഹത്യാ ഭീഷണികളും പെരുകി വരുന്നു. സ്ത്രീ സുരക്ഷ നമ്മുടെ നാട്ടിൽ കുറഞ്ഞു വരുന്നുണ്ടോ എന്ന് ഹിതപരിശോധനയ്്ക്ക് വിധ്യേമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊച്ചു കൂട്ടികൾ മുതൽ വയോധികർ വരെ പീഡനത്തിനും വഞ്ചനയ്കക്കും ഇരയാകുന്നു.

ഭർത്താവിന്റെ സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ട യുവതിയുടെ ആത്മഹത്യാ ഭീഷണിയാണ് ഏറ്റവും ഒടുവിൽ ഈ നിരയിലേക്ക് എത്തിയിരിക്കുന്നത്. അയാൾ തന്നെ ചതിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും യുവതി ആരോപിക്കുന്നു. കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് പറയുന്ന യുവതി തന്റെ സ്വകാര്യവീഡിയോകൾ പ്രചരിക്കുകയാണെന്നും പറയുന്നു. ഞാൻ ചതിക്കപ്പെട്ടിരിക്കുകയാണ്. ഇനി എനിക്ക് ജീവിക്കാൻ കഴിയില്ല. എന്നു പറയുന്നു.

എന്റെ ജീവിത സാഹചര്യം കൊണ്ട് എനിക്ക് ഒരാളുമായി അടുക്കേണ്ടി വന്നു. തന്റെ ഭർത്താവിന്റെ സുഹൃത്താണ് അയാൾ, എന്നാൽ അയാൾ ചതിച്ചതെന്നും യുവതി പറയുന്നു. സ്നേഹിച്ച് ചതിയിലൂടെ സ്വന്തമാക്കി നിർബന്ധിച്ച് കൊണ്ടു പോയി എന്റെ മാനവും സ്വർണവു പണവും കവർന്നു. എല്ലാം കഴിഞ്ഞ് കറിവേപ്പില പോലെ എന്നെ കളഞ്ഞ ശേഷം എന്റെ ജീവിതം വച്ച് കളിക്കുന്നു. യുവതി പറയുന്നു.

എല്ലാം കഴിഞ്ഞ് തന്നെ വഴിയിൽ ഉപേക്ഷിച്ചിട്ടും അയാൾ തന്റെ ശരീരത്തിനായി ബ്ലാക്ക്മെയിൽ ചെയ്യുന്നു. എനിക്ക് വേറൊരു ജീവിതം വേണമെന്ന ആഗ്രഹമില്ല. ഇനി ഈ ഭൂമിയിൽ ജീവിക്കണമെന്ന് തന്നെ ആഗ്രഹമില്ല. തന്റെ ഫോൺ ഒരു സാഹചര്യത്തിൽ അയാളുടെ കൈയിലായി. ഫോണിൽ സൂക്ഷിച്ചിരുന്ന സ്വാകാര്യവീഡിയോകൾ ഉണ്ടായിരുന്നു. ഞാൻ അറിയാതെ അയാൾ എടുത്ത വീഡിയോയും ഞാൻ ഭർത്താവിന് അയച്ച സ്വകാര്യ വീഡിയോകളും അയാൾ ഫേസ്‌ബുക്കിലും വാട്ട്സ്ആപിലും പ്രചരിപ്പിക്കുന്നുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.

എന്റെ ഫോണിലും ആ വീഡിയോ വന്നു. ഇനിയും ആ വീഡിയോ പ്രചരിക്കും. അത് കാണുന്നതിന് മുമ്പ് താൻ ഈ ലോകത്തോട് താൻ വിട പറയുമെന്നും യുവതി പറയുന്നു. നിങ്ങൾ ഈ വീഡിയോ കാണുന്ന നിമിഷം ഞാൻ മരിച്ചിട്ടുണ്ടാവും. എന്റെ മരണത്തിന്റെ ഉത്തരവാദി നസീർ കാഞ്ഞിപ്പുഴ എന്നയാൾ ആയിരിക്കുമെന്നും എന്റെ മരണത്തിന്റെ ശാപം അവനെ പിന്തുടരുമെന്നും അവനെ വെറുതെ വിടരുതെന്നും യുവതി അപേക്ഷിക്കുന്നു.

യുവതിയുടെ ആത്മഹത്യാസന്ദേശത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈ വീഡിയോ എപ്പോൾ പോസ്റ്റ് ചെയ്തതാണെന്ന് വ്യക്തല്ല. യുവതിയെ രക്ഷിക്കണമെന്ന് കാണിച്ച് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തു കൊണ്ടാണ് സ്്ത്രീകൾ ഇങ്ങനെ നിരന്തരം ആക്രമണത്തിനും വഞ്ചനയ്ക്കും ഇരകളാകുന്നത് ? കാലിക പ്രസക്തമായ ചോദ്യമാണിത്. പലരും ചോദിക്കണം എന്ന് ആഗ്രഹിക്കുന്ന, എന്നാൽ ചോദിക്കാൻ മടിക്കുന്നതും ഇതേ ചോദ്യം തന്നെ.