- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭർത്താവ് ഗർഭ നിരോധന ശസ്ത്രക്രിയ നടത്തിയ ആളാണ്; ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് പ്രസവം പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന്'; പട്ടിയോ കുറുക്കനോ എടുത്തുകൊണ്ട് പോകുമെന്ന് പേടിച്ചാണ് കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചതെന്നും ചെന്ത്രാപ്പിന്നി സ്വദേശിനി; സുമിതയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്തപ്പോൾ പുറത്ത് വരുന്നത് ക്രൂരതയുടെ കഥ; കയ്പമംഗലത്തെ കാട്ടിൽ നിന്നും കിട്ടിയ കുഞ്ഞ് തണൽ ശിശുഭവനിൽ സുരക്ഷിതം
കയ്പമംഗലം: ചോരക്കുഞ്ഞിനെ ജനിച്ച് മിനിട്ടുകൾക്കകം ഉപേക്ഷിച്ച പെറ്റമ്മയുടെ 'കണ്ണിൽ ചോരയില്ലാത്ത' പ്രവൃത്തി കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സമൂഹം. ചെന്ത്രാപ്പിന്നി മീത്തിക്കുളത്ത് കുറ്റിക്കാട്ടിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മാതാവിനേയും ഭർത്താവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശിനി എഴവത്തറ വീട്ടിൽ സുമിതയും ഭർത്താവ് അനിൽകുമാറുമാണ് പൊലീസ് പിടിയിലായത്. ഒക്ടോബർ 28ന് ഉച്ചയ്ക്കു രണ്ടോടെ നാട്ടുകാരാണു കുറ്റിക്കാട്ടിൽ പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ട് പൊലീസിൽ വിവരമറിയിക്കുന്നത്. കുഞ്ഞിനെ നാട്ടുകാർ ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് പൊലീസെത്തി കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയുമായി ബന്ധപ്പെട്ട് കുഞ്ഞിന് വിദഗ്ധ ചികിത്സയൊരുക്കുകയായിരുന്നു. സുമിതയും ഭർത്താവും കുഞ്ഞിന ഉപേക്ഷിച്ച കാട്ടിന് സമീപം തന്നെ ഏറെ നാളായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവം അറിഞ്ഞെത്തിയ വാർഡ് അംഗം, ആശാ വർക്കർ, വനിതാ പൊലീസുകാർ എന്നിവർ ചേർന്
കയ്പമംഗലം: ചോരക്കുഞ്ഞിനെ ജനിച്ച് മിനിട്ടുകൾക്കകം ഉപേക്ഷിച്ച പെറ്റമ്മയുടെ 'കണ്ണിൽ ചോരയില്ലാത്ത' പ്രവൃത്തി കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സമൂഹം. ചെന്ത്രാപ്പിന്നി മീത്തിക്കുളത്ത് കുറ്റിക്കാട്ടിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മാതാവിനേയും ഭർത്താവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശിനി എഴവത്തറ വീട്ടിൽ സുമിതയും ഭർത്താവ് അനിൽകുമാറുമാണ് പൊലീസ് പിടിയിലായത്.
ഒക്ടോബർ 28ന് ഉച്ചയ്ക്കു രണ്ടോടെ നാട്ടുകാരാണു കുറ്റിക്കാട്ടിൽ പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ട് പൊലീസിൽ വിവരമറിയിക്കുന്നത്. കുഞ്ഞിനെ നാട്ടുകാർ ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് പൊലീസെത്തി കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയുമായി ബന്ധപ്പെട്ട് കുഞ്ഞിന് വിദഗ്ധ ചികിത്സയൊരുക്കുകയായിരുന്നു.
സുമിതയും ഭർത്താവും കുഞ്ഞിന ഉപേക്ഷിച്ച കാട്ടിന് സമീപം തന്നെ ഏറെ നാളായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവം അറിഞ്ഞെത്തിയ വാർഡ് അംഗം, ആശാ വർക്കർ, വനിതാ പൊലീസുകാർ എന്നിവർ ചേർന്ന് സുമിതയോടു കാര്യം തിരക്കിയെങ്കിലും കുഞ്ഞ് തന്റേതല്ലെന്നാണ് ഇവർ അറിയിച്ചത്. പക്ഷേ സുമിത കിടന്നിരുന്ന മുറിയിൽ രക്തം കണ്ടെത്തിയത് സംശയമുളവാക്കി.
വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച സുമിതയേയും ഭർത്താവിനേയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. വീടിനോടു ചേർന്നുള്ള കുളിമുറിയിലും കുറ്റിക്കാട്ടിലും രക്തവും പ്രസവാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയ സുമിതയേയും അനിൽ കുമാറിനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും സത്യം തുറന്നുപറഞ്ഞു.
ഭർത്താവ് ഗർഭ നിരോധന ശസ്ത്രക്രിയ ചെയ്തയാൾ : ക്രൂരത മാനക്കേട് ഭയന്നെന്ന് യുവതി
ഭാര്യ പ്രസവിച്ചിട്ടില്ല എന്നാണ് അനിൽകുമാർ ആദ്യം പൊലീസിനോടു പറഞ്ഞത്. ഭർത്താവ് ഗർഭനിരോധന ശസ്ത്രക്രിയ നടത്തിയതാണെന്നും പ്രസവം പുറത്തറിഞ്ഞാലുള്ള മാനക്കേടു ഭയന്ന് താനും ഭർത്താവും ചേർന്ന് കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഇടുകയായിരുന്നെന്നും സുമിത വെളിപ്പെടുത്തി.
പുലർച്ചെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ പ്രസവിച്ച ഉടനെ ഇരുവരും ചേർന്ന് കുഞ്ഞിനെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഇടുകയായിരുന്നു. പട്ടിയോ കുറുക്കനോ എടുത്തുകൊണ്ടു പോകുമെന്നു കരുതിയാണ് അങ്ങിനെ ചെയ്തതതെന്നു ദന്പതികൾ പറഞ്ഞു.
കുഞ്ഞ് ഇപ്പോൾ തൃശൂർ മുളങ്കുന്നത്തുകാവിലെ തണൽ ശിശുഭവനത്തിൽ സംരക്ഷണയിലാണ്. 15 വർഷംമുന്പ് വിവാഹിതരായ ഇവർക്കു പന്ത്രണ്ടും രണ്ടരയും വയസുള്ള പെൺകുട്ടികൾ ഉണ്ട്. ഇവരും സുരക്ഷിതരല്ലെന്നു കണ്ട് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളെ മായന്നൂരിലെ ബാലികാസദനത്തിലേക്കു മാറ്റി.