സ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിൽ നദിയിൽ കുളിക്കുന്നതിനിടെ ഫാമിലി ഫോട്ടോ എടുത്ത കിം ഡേവിസൺ എന്ന യുവതി ചിത്രം കണ്ടു ഞെട്ടി. തനിക്കും മക്കൾക്കും പിറകിൽ ഒരു പ്രേതരൂപം കൈവീശി നിൽക്കുന്നതാണ് കിം കണ്ടത്. ആശ്ചര്യപ്പെടുത്തിയ ഈ ചിത്രം പിന്നീട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഈ പ്രേതത്തിന്റ ചരിത്രം അനാവരണം ചെയ്യപ്പെടുകയും പുറത്തു വന്ന വിവരങ്ങൾ കേട്ട് ഏല്ലാവരും ഞെട്ടിയിരിക്കുകയാണിപ്പോൾ. കിം കുടുംബസമേതം ചിത്രം പകർത്തിയ നദിയിലെ അതേ സ്ഥലത്തു 100 വർഷങ്ങൾക്കു മുമ്പ മുങ്ങി മരിച്ച ഒരു 13-കാരിയുടെ പ്രേതമായിരിക്കാം ഇതെന്ന നിഗമനത്തിലാണ് ഇപ്പോൾ ആളുകൾ. 2014-ൽ ലോക്കിർ നദിയിലെ മർഫിസ് ഹോളിൽ വച്ച് ഫോട്ടോ എടുക്കുമ്പോൾ കിമ്മിനും മൂന്നു മക്കളോടുമൊപ്പം ഉണ്ടായിരുന്ന ജെസി ലൂവും ഫോട്ടോയിൽ മറ്റാരുമുണ്ടായിരുന്നില്ലെന്ന് ആണയിടുന്നുണ്ട്്.

പ്രേതകഥകൾ ചികയുന്ന Toowomba Ghost Chsares എന്ന ഫേസ്‌ബുക്ക് പേജിലാണ് കിം ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇതു കണ്ട അന്വേഷണ കുതുകികൾ ചരിത്രം ചികഞ്ഞപ്പോൾ 1913-ൽ ഇതേ സ്ഥലത്തു വച്ചു ഒരു 13 വസസ്സുകാരി മുങ്ങി മരിച്ചതായി കണ്ടെത്തി. ഇതിനു തെളിവായി 1913 നവംബർ 22ലെ ബ്രിസ്‌ബെയ്ൻ കൊറിയർ പത്രത്തിന്റെ ക്ലിപ്പിംഗും ഇവർ അവതരിപ്പിച്ചു. നദിയിൽ 20 അടി താഴ്ചയുള്ള മർഫീസ് ഹോൾ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുട്ടി മുങ്ങിയതെന്നും ആ പഴയ വാർത്തയിൽ പറയുന്നുണ്ട്. ഈ കുട്ടിയുടെ പ്രേതമാണ് ഈ ചിത്രത്തിൽ പതിഞ്ഞതെന്ന് സംശയം ബലപ്പെടുത്തുന്ന അനുഭവങ്ങളും തങ്ങൾ അവിടെ കുളിക്കാനിറങ്ങിയ ദിവസം ഉണ്ടായെന്ന് കിം പറയുന്നു.

ഫോട്ടാ എടുത്ത ദിവസം കുളിക്കുന്നതിനിടെ ഇവിടെ തങ്ങൾ അസാധാരണമായ പല അനുഭവങ്ങളും ഉണ്ടായതായി കിം പറയുന്നു. മകളുടെ കാൽ വെള്ളത്തിനടിയിൽ നിന്ന് ആരോ പിടിച്ചു വലിക്കുന്നതു പോലെ രണ്ടു തവണ അനുഭവപ്പെട്ടെന്ന് കിം പറയുന്നു. അവസാനം കുളികഴിഞ്ഞ് കയറുന്നതിനു മുമ്പ് അവസാന മുങ്ങൽ കഴിഞ്ഞ് വെള്ളത്തിൽ നിന്ന് കയറുന്നതിനിടെ തന്റെ പിറകിലായി ആരോ വരുന്നതായും അനുഭവപ്പെട്ടുവെങ്കിലും അത് അത്ര കാര്യമാക്കിയില്ലെന്നും കിം പറയുന്നു. ഫോട്ടോ പരിശോധിച്ച രണ്ടു പ്രേത വിദഗ്ദ്ധർ ഫോട്ടോയിലെ അജ്ഞാത കുട്ടി 100 വർഷം മുമ്പ് മുങ്ങി മരിച്ച കുട്ടി തന്നെയാണ് പറഞ്ഞതായും കിം അവകാശപ്പെടുന്നു.