- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്ര മന്ത്രിമാരുടെ വിഐപി വാഹനം ഓടിച്ച് വനിത കോൺസ്റ്റബിൾ; അഭിനന്ദിച്ച് മന്ത്രി സതേജ് പട്ടീലിന്റെ കുറിപ്പ്; വൈറലായി വിഡിയോ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സിന്ധുദർഗ് പര്യടന വേളയിൽ വാഹനം ഓടിച്ച വനിതാ പൊലീസ് കോൺസ്റ്റബിൾ തൃപ്തി മാലികാണ് സമൂഹ മാധ്യമങ്ങളിലെ താരം. കോലാപൂർ സ്വദേശിയാണ് തൃപ്തി മാലിക്. പൊലീസ് കോൺസ്റ്റബിളായ തൃപ്തി അടുത്തിടെയണ് വിഐപി സുരക്ഷാ ഡ്രൈവിങ് കോഴ്‌സ് പൂർത്തിയാക്കിയത്.
മന്ത്രിമാരായ ഉദയ് സാവന്തിനും സതേജ് പട്ടീലിനും ഒപ്പമായിരുന്നു അജിത് പവാറിന്റെ യാത്ര. കഴിഞ്ഞ പത്തു വർഷമാണ് പൊലീസിൽ സേവനമനുഷ്ഠിക്കുകയാണ് തൃപ്തി. ചെറുപ്പം മുതൽ തന്നെ ഡ്രൈവിങ്ങിൽ താത്പര്യമുള്ള വ്യക്തിയായിരുന്നു തൃപ്തി. സിന്ധുദർഗിലെ മോട്ടർ പൊലീസ് ട്രാൻസ്‌പോർട്ട് ഡിവിഷനിലേക്ക് അടുത്തിടെയാണ് തൃപ്തി എത്തിയത്.
In a rare development, a policewoman driver Trupti Mulik took the wheels of the official car of Deputy CM #AjitPawar.@AjitPawarSpeaks enjoyed a smooth and eventful ride after he which lauded her efforts. pic.twitter.com/gPHXq9itzn
- IANS Tweets (@ians_india) December 26, 2021
ഞായറാഴ്ചയാണ് വിഐപി ഡ്രൈവറായി തൃപ്തി ചുമതലയേൽക്കുന്നത്. വിഐപി വാഹനം ഓടിക്കാൻ തൃപ്തിക്ക് ലഭിച്ച ആദ്യത്തെ അവസരമായിരുന്നു ഇത്. തൃപ്തിയുടെ ഡ്രൈവിങ് കഴിവിനെ മന്ത്രിമാർ അഭിനന്ദിച്ചു.
തൃപ്തിയുടെ കഴിവിനെ പ്രശംസിച്ചൂ കൊണ്ട് സതേജ് പട്ടീൽ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു:'മഹാരഷ്ട്ര പൊലീസ് സേനയെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു. ഈ യുവതിക്ക് അഭിനന്ദനങ്ങൾ'. ട്വിറ്ററിലൂടെ എത്തിയ വിഡിയോ ഉടൻ തന്നെ വൈറലാണ്. നിരവധി പേർ തൃപ്തിയുടെ കഴിവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തു.
ന്യൂസ് ഡെസ്ക്