- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറക്കത്തിനിടെ ശല്യം ചെയ്ത ആറു വയസുകാരന്റെ ജനനേന്ദ്രിയവും വിരലുകളും മുറിച്ചു; പൊലീസ് കസ്റ്റഡിയിലുള്ള യുവതി മാനസികരോഗിയെന്ന് ബന്ധുക്കൾ
ബീജിങ്: ഉറക്കത്തിൽ ശല്യം ചെയ്ത ആറു വയസുകാരന്റെ ജനനേന്ദ്രിയവും വിരലുകളും മുറിച്ച യുവതി പൊലീസ് കസ്റ്റഡിയിൽ. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ഷാവോഡോംഗിലാണ് മനസാക്ഷി മരവിപ്പിച്ച സംഭവം അരങ്ങേറിയത്. ബന്ധുവിന്റെ വീട്ടിലെത്തിയ ല്യൂ എന്നു പേരുള്ള യുവതി കിടന്നുറങ്ങേവയാണ് അയൽവാസിയായ സിയോമിങ് എന്ന ആറുവയസുകാരൻ ഇവിടെ കളിക്കാൻ എത്തുന്നത്. കുട
ബീജിങ്: ഉറക്കത്തിൽ ശല്യം ചെയ്ത ആറു വയസുകാരന്റെ ജനനേന്ദ്രിയവും വിരലുകളും മുറിച്ച യുവതി പൊലീസ് കസ്റ്റഡിയിൽ. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ഷാവോഡോംഗിലാണ് മനസാക്ഷി മരവിപ്പിച്ച സംഭവം അരങ്ങേറിയത്.
ബന്ധുവിന്റെ വീട്ടിലെത്തിയ ല്യൂ എന്നു പേരുള്ള യുവതി കിടന്നുറങ്ങേവയാണ് അയൽവാസിയായ സിയോമിങ് എന്ന ആറുവയസുകാരൻ ഇവിടെ കളിക്കാൻ എത്തുന്നത്. കുട്ടി കളിക്കുന്നതിന്റെ ശബ്ദം കേട്ട് അസ്വസ്ഥയായ യുവതി അടുത്ത മുറിയിലേക്ക് സിയോമിംഗിനെ കൊണ്ടിരുത്തി. എന്നാൽ വീണ്ടും യുവതി കിടക്കുന്ന മുറിയിലേക്കു തന്നെ സിയോമിങ് കളിക്കാൻ എത്തുകയായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി അടുക്കളയിൽ ചെന്ന് കത്തിയും കത്രികയും എടുത്ത് കുട്ടിയുടെ വിരലുകളും ജനനേന്ദ്രിയവും മുറിക്കുയായിരുന്നു. കൂടാതെ തല, മുഖം, മറ്റു ശരീരഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം മുറിവേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം യുവതി ഇവിടെ നിന്നു മുങ്ങുകയും ചെയ്തു. എന്നാൽ പൊലീസ് യുവതിയെ സ്വന്തം ഗ്രാമത്തിൽ നിന്നു തന്നെ പിടികൂടി കസ്റ്റഡിയിൽ എടുത്തു. അതേസമയം യുവതി സ്‌കിനോഫ്രീനിയ എന്ന മാനസിക രോഗത്തിന് അടിമയാണെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മാരകമായി മുറിവേറ്റ ആൺകുട്ടിയുടെ ചില വിരലുകളും ജനനേന്ദ്രിയവും തുന്നിച്ചേർക്കാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുട്ടിയുടെ സംസാര ശേഷിക്കും വൈകല്യം നേരിട്ടിട്ടുണ്ട്. കുട്ടിയെ മാരകമായി മുറിവേൽപ്പിച്ചതിന് യുവതിക്ക് പത്തു വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് പറയുന്നത്.