- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയ്ക്കും മകൾക്കും ഒരേ പന്തലിൽ കല്യാണം; മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജനയിലെ വിശേഷങ്ങൾ ഇങ്ങനെ
ലക്നൗ: അമ്മയ്ക്കും മകൾക്കും ഒരേ പന്തലിൽ കല്യാണം. ഉത്തർപ്രദേശിലെ ഖോരഗ്പൂരിലാണ് 53കാരിയും അവരുടെ 27 വയസുള്ള മകളും ഒരേ വേദിയിൽ വിവാഹിതരായത്. 53 വയസുള്ള ബേലി ദേവിയും അവരുടെ മകൾ ഇന്ദു എന്ന യുവതിയുമാണ് സമൂഹ വിവാഹ വേദിയിൽ ഒരുമിച്ച് വിവാഹിതരായത്.
53കാരി മരിച്ചുപോയ ഭർത്താവിന്റെ ഇളയ സഹോദരനെയാണ് പുനർ വിവാഹം ചെയ്തത്. 27 വയസുള്ള ഇന്ദു 29 വയസുള്ള രാഹുലിനെയാണ് വിവാഹം ചെയ്തത്. മക്കൾക്ക് അമ്മയുടെ വിവാഹത്തിൽ എതിർപ്പ് ഉണ്ടായിരുന്നില്ല എന്ന് ഇന്ദു പറയുന്നു. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സർക്കാർ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം. സമൂഹ വിവാഹ പന്തലിൽ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്.
53 വയസുള്ള ബേലി ദേവിക്ക് മൂന്ന് പെൺമക്കൾ ഉൾപ്പെടെ അഞ്ചു മക്കളാണ് ഉള്ളത്. 25 വർഷം മുൻപാണ് ഭർത്താവ് മരിച്ചത്. ഇളയ മകളുടെ കല്യാണത്തിന് ഒപ്പമാണ് ബേലി ദേവിയും പുതിയ ജീവിതം തുടങ്ങിയത്. 55 വയസുള്ള ജഗദീഷിനൊപ്പം അവശേഷിക്കുന്ന കാലം ജീവിക്കാൻ ബേലി ദേവി തീരുമാനിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്