- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്രീഗിബേൺ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ചു മരിച്ചു; ട്രെയിൻ ഗതാഗതം താറുമാറായി
മെൽബൺ: ക്രീഗിബേൺ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചത് ട്രെയിൻ ഗതാഗതം താറുമാറാകാൻ കാരണമായി. ഇന്നു പുലർച്ചെയാണ് തിരക്കേറിയ മെൽബൺ സബർബനു സമീപം യുവതി ട്രെയിനിടിച്ചു മരിക്കുന്നത്. ട്രെയിൻ ഇടിച്ചു തെറിപ്പിച്ച യുവതിയെ ഉടൻ തന്നെ സ്ഥലത്തെത്തിയ വിക്ടോറിയ പൊലീസും ഫയർസർവീസും പാരാമെഡിക്കൽ സംഘവും ആശുപത്രിയിലെത്തിച്ചുവെങ്കിലും ര
മെൽബൺ: ക്രീഗിബേൺ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചത് ട്രെയിൻ ഗതാഗതം താറുമാറാകാൻ കാരണമായി. ഇന്നു പുലർച്ചെയാണ് തിരക്കേറിയ മെൽബൺ സബർബനു സമീപം യുവതി ട്രെയിനിടിച്ചു മരിക്കുന്നത്. ട്രെയിൻ ഇടിച്ചു തെറിപ്പിച്ച യുവതിയെ ഉടൻ തന്നെ സ്ഥലത്തെത്തിയ വിക്ടോറിയ പൊലീസും ഫയർസർവീസും പാരാമെഡിക്കൽ സംഘവും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് ബ്രോഡ്‌മെഡോസിനും ക്രീഗിബേണിനും ഇടയ്ക്കുള്ള സർവീസ് താത്ക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഈ റൂട്ടിലുള്ള സർവീസുകളെയെല്ലാം ഇത് ബാധിച്ചിട്ടുണ്ടെന്ന് വിക്ടോറിയ പൊലീസ് വക്താവ് ക്ലെയർ വൈറ്റ് വെളിപ്പെടുത്തി. പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. രാവിലെ അപകടം നടന്നതിനാൽ തിരക്ക് ഒഴിവാക്കാൻ മറ്റു മാർഗങ്ങൾ തേടുകയാണ് പൊലീസ്.
അതേസമയം യുവതിയുടെ മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി വരികയാണെന്നും ക്ലെയർ വൈറ്റ് പറയുന്നു.
ട്രെയിൻ ഗതാഗതം താറുമാറായതിനെ തുടർന്ന് മെട്രോ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തിരക്ക് കൈകാര്യം ചെയ്യാൻ കുറെ സമയം വേണ്ടി വരുമെന്നും മെട്രോ വ്യക്തമാക്കുന്നു. ഗതാഗതകുരുക്ക് സംബന്ധിച്ചും പകരം സർവീസ് സംബന്ധിച്ചുമുള്ള അറിയിപ്പുകൾക്ക് യാത്രക്കാർ അനൗൺസ്‌മെന്റുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ മെട്രോ സ്റ്റാഫുമായി ബന്ധപ്പെടുന്നതും നല്ലതാണെന്നും മെട്രോ അധികൃതർ വെളിപ്പെടുത്തുന്നു.