റിയാദ്: ഭർത്താവിന്റെ മുൻ ഭാര്യയിലുള്ള മകളെ തല്ലിക്കൊന്ന യുവതിയെ മക്കയിൽ പൊതു സ്ഥലത്ത് വച്ച് കഴുത്തറുത്തുകൊന്നു. ഏഴ് വയസ്സുകാരിയായ മകളെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചതിനെ തുടർന്ന് തല്ലി കൊല്ലുകയും ചെയ്ത ബർമ്മീസ് യുവതി ലൈല ബിന്റ് അബ്ദുൾ മുത്തലബ് ബാസ്സിമിനെയാണ് തലയറുത്തത്.

യു ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ യുവതിയെ റോഡിലൂടെ വലിച്ചിഴക്കുന്നതും ഞാൻ കൊന്നിട്ടില്ലെന്ന് അവർ വിളിച്ച് പറയുന്നതും വ്യക്തമാണ്. എന്നാൽ അലോസരപ്പെടുത്ത ദൃശ്യമായതിനാൽ യു ട്യൂബ് ഈ വീഡിയോ പിന്നീട് നീക്കി.ഏഴ് വയസ്സ് മാത്രമുള്ള കുട്ടിയെ പണത്തിന് വേണ്ടി ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും തല്ലിക്കൊല്ലുകയും ചെയ്തതായി ദ ഇൻഡിപെന്റന്റ് റിപ്പോർട്ട് ചെയ്യുന്നു.

താൻ ആരെയും കൊന്നിട്ടില്ല എന്ന ലൈല ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് യുവതിയുടെ വധശിക്ഷ നടപ്പാക്കിയത്. നാല് പൊലീസുകാർ ചേർന്നാണ് ഇവരെ നിരത്തിലൂടെ വലിച്ചഴച്ച് കൊണ്ടുപോയത്. ഏഴ് വയസുകാരിയായ വളർത്തു മകൾക്കെതിരായ ലൈംഗിക അതിക്രമം, കൊലപാതകം എന്നീ കുറ്റങ്ങൾ ചെയ്തുവെന്ന് ആരോപിച്ചാണ് യുവതിയെ കൊന്നത്.

സംഭവത്തിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. പൈശാചികമായ രീതയിൽ കൊല്ലുന്നതിനെതിരെയാണ് പ്രതിഷേധം. സ്ത്രീയ്ക്ക് വേദന സംഹാരികളെങ്കിലും നൽകാമായിരുന്നുവെന്ന് പ്രതിഷേധക്കാർ പറയുന്നു.