- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുർളയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം അഴുകിത്തുടങ്ങി; ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കേസെടുത്ത് പൊലീസ്
മുംബൈ: മഹാരാഷ്ട്രയിലെ കുർളയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എച്ച്.ഡി.ഐ.എൽ. കോളനിയിലെ കെട്ടിടത്തിലെ ടെറസിലാണ് 20 വയസ് പ്രായംതോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയനിലയിലായിരുന്നു യുവതിയുടെ മൃതദേഹം.
വ്യാഴാഴ്ച വൈകിട്ട് ചില ആൺകുട്ടികൾ വീഡിയോ ചിത്രീകരിക്കാനായി ഈ കെട്ടിടത്തിൽ എത്തിയിരുന്നു. ഇവരാണ് മൃതദേഹം കണ്ടത്. തുടർന്ന് കുട്ടികൾ പൊലീസിനെ വിവരമറിയിച്ചെന്നും ഡെപ്യൂട്ടി കമ്മീഷണർ പ്രണയ് അശോക് പറഞ്ഞു. സംഭവത്തിൽ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.
യുവതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിന് പ്രത്യേകസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു. യുവതി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
യുവതിയുടെ തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗത്തിനിരയായെന്നും തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്, മൃതദേഹം കണ്ട കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
അതേസമയം, യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി. രംഗത്തെത്തി.
मुंबई कुर्ला इथं तरूणीवर बलात्कार करून हत्या झालीये…तिचा मृतदेह अजूनही बेवारस पडून आहे...
- Chitra Kishor Wagh (@ChitraKWagh) November 27, 2021
मुंबईच्या खड्यासारखीच राज्यातील कायदा सुव्यवस्था पण खड्ड्यात गेलीय..@CMOMaharashtra @AjitPawarSpeaks @bb_thorat @maharashtra_hmo @MumbaiPolice @Dev_Fadnavis @BJP4Maharashtra @BJP4Mumbai pic.twitter.com/CELl8PoCRs
ഒരിക്കൽ സ്ത്രീകൾക്കുള്ള സുരക്ഷയുടെ പേരിൽ അറിയപ്പെട്ടിരുന്ന മുംബൈ നഗരത്തിൽ ഇപ്പോൾ ജംഗിൾ രാജാണെന്നും ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ബിജെപി. വൈസ് പ്രസിഡന്റ് ചിത്ര കിഷോർ വാഗ് ആരോപിച്ചു. സ്ത്രീസുരക്ഷയെക്കാൾ മുംബൈയിലെ നൈറ്റ് ലൈഫിൽ സർക്കാർ ശ്രദ്ധചെലുത്തുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.
ന്യൂസ് ഡെസ്ക്