റാഖ: സിറിയയിൽ, വൻതിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഐഎസ് ഭീകരുടെ അധീനതയിലുള്ള റാഖ തിരിച്ചുപിടിക്കുവാനുള്ള കുർദ്ദ് സേനയുടെ പോരാട്ടം വിജയത്തിന്റെ വക്കിലാണ്. ഐഎസ് പിടിയിലായിരുന്ന ഒരു സ്ത്രീയെ മോചിപ്പിച്ചപ്പോഴുള്ള ആശ്വാസ പ്രതികരണമാണ് ഐഎസ് വിരുദ്ധ ജനസുരക്ഷാ യൂണിറ്റ് പുറത്ത് വിട്ടിരിക്കുന്നത്.

സ്വതന്ത്രയായെന്ന് അറിഞ്ഞ ആ നിമിഷം അവർ തന്റെ കറുത്ത ബൂർഖ വലിച്ചുമാറ്റുകയാണ്.തുടർന്ന് അവർ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും ദൃശ്യങ്ങളിൽ കാണാം.പോരാളികളെ ആലിംഗനം ചെയ്യുകയും, മണ്ണിൽ ചുംബിക്കുകയും ചെയ്യുന്ന ആ അജ്ഞാതയായ സ്ത്രീ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.

റാഖയിലെ പ്രധാന ആശുപത്രിക്കടുത്താണ് ഇപ്പോൾ രൂക്ഷമായ പോരാട്ടം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പോരാട്ടത്തിനിടെ, മുന്നൂറോളം തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും കീഴടങ്ങി.ഇവരെ തബ്ഖയിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.