- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമാശ ബോംബ് പൊട്ടിച്ചത് യുവതിക്ക് വിനയായി; ബാഗിൽ ബോംബുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് തമാശ പറഞ്ഞ യുവതിയുടെ വിമാനയാത്ര തടഞ്ഞു
ഫ്രാങ്ക്ഫർട്ട്: തന്റെ ബാഗിൽ ബോംബുണ്ടെന്ന് എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് തമാശ പറഞ്ഞ യുവതിക്ക് അവസാന നിമിഷം യാത്ര ഉപേക്ഷിക്കേണ്ടി വന്നു. ഫ്രാങ്ക്ഫർട്ടിൽ നിന്നു വിയന്നയ്ക്കു യാത്ര പോകേണ്ടിയിരുന്ന യുവതിക്കാണ് പറഞ്ഞ തമാശ വിനയായത്. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ സെക്യൂരിറ്റി പരിശോധനയ്ക്കിടയിലാണ് സംഭവം അരങ്ങേറുന്നത്. എക്സ
ഫ്രാങ്ക്ഫർട്ട്: തന്റെ ബാഗിൽ ബോംബുണ്ടെന്ന് എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് തമാശ പറഞ്ഞ യുവതിക്ക് അവസാന നിമിഷം യാത്ര ഉപേക്ഷിക്കേണ്ടി വന്നു. ഫ്രാങ്ക്ഫർട്ടിൽ നിന്നു വിയന്നയ്ക്കു യാത്ര പോകേണ്ടിയിരുന്ന യുവതിക്കാണ് പറഞ്ഞ തമാശ വിനയായത്.
ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ സെക്യൂരിറ്റി പരിശോധനയ്ക്കിടയിലാണ് സംഭവം അരങ്ങേറുന്നത്. എക്‌സ്‌റേ മെഷീനിലൂടെ ബാഗ് കടത്തിവിട്ട് പരിശോധിക്കുന്നതിനിടയിൽ നിങ്ങൾക്ക് ബോംബ് എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞോ? എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് ചോദിക്കുകയായിരുന്നു. യുവതി തമാശയ്ക്കാണ് ഇതു ചോദിച്ചതെങ്കിലും തമാശ അതേരൂപത്തിൽ എടുക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തയാറായില്ല.
യുവതിയെ തടഞ്ഞുവച്ച് ലഗ്ഗേജുകൾ മൊത്തം അരിച്ചുപെറുക്കി നോക്കിയ ശേഷമാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ അടങ്ങിയത്. അതിനിടെ യുവതിക്ക് പോകേണ്ടിയിരുന്ന വിമാനത്തിൽ കയറ്റിവിടാൻ എയർപോർട്ട് ഉദ്യോഗസ്ഥർ തയാറായതുമില്ല. അതേസമയം തന്റെ ബാഗിനുള്ളിൽ ബോംബുണ്ടെന്ന് യുവതി ആവർത്തിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ തടഞ്ഞതെന്ന് ഫ്രാങ്ക് ഫർട്ട് പൊലീസ് വ്യക്തമാക്കുന്നു. ഏതായാലും ഇനി ബോംബിന്റെ പേരിൽ യാതൊരു തമാശയും പാടില്ലെന്ന് അതോടെ യുവതിക്ക് ബോധ്യമായിട്ടുണ്ടാവണം.