- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്കി യുവതിയെ കൊന്ന് സ്യൂട്കേസിലാക്കി കത്തിച്ചു; മരണകാരണം കൊവിഡെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു; സംശയം തുടങ്ങിയത് ആശുപത്രിയിലെത്തിയ ബന്ധുകൾക്ക് മൃതദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കാത്തതിനാൽ; അന്വേഷണത്തിൽ കൊലപാതകി ഭർത്താവാണെന്നറിഞ്ഞപ്പോൾ ഞെട്ടി നാട്ടുകാരും ബന്ധുക്കളും
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ ദിവസങ്ങൾക്കു മുൻപു സ്യൂട്ട് കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടേതാണെന്നു (27) പൊലീസ് സ്ഥിരീകരിച്ചു.ടെക്കി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം സ്യൂട്കേസിലാക്കി പെട്രോളൊഴിച്ച് കത്തിച്ചതാണെന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു.കൊലപാതകത്തിന് പിന്നിൽ ഭർത്താവ് ശ്രീകാന്ത് റെഡ്ഡി തന്നെയാണെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് കേസിൽ നിർണ്ണായകമായത്.
ശ്രീകാന്ത് സ്യൂട്ട് കേസുമായി അപ്പാർട്മെന്റിൽ എത്തുന്നതിന്റെയും പിന്നീടു സ്യൂട്ട് കേസും ഉരുട്ടിക്കൊണ്ടു പുറത്തേക്കു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ഭുവനേശ്വരിയുടെ മൃതദേഹത്തിന്റെ 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലാണ്.ഭുവനേശ്വരി കോവിഡ് ഡെൽറ്റ വകഭേദം വന്ന് മരിച്ചതാണെന്നും മൃതദേഹം ആശുപത്രിയിൽ അടക്കിയെന്നും ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നു. ബന്ധുക്കൾ ആശുപത്രി കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്താനായില്ല.ഇതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നു പൊലീസിൽ അറിയിച്ചത്.
പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടക്കുന്ന കൊലപാതകത്തിന്റെ നടക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്.പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്യൂട്കേസിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. കുറച്ച് എല്ലുകളും തലയോട്ടിയും ഒഴികെയുള്ള ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു. സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപു ശ്രീകാന്ത് ഷോപ്പിങ് മാളിൽനിന്നു വലിയ സ്യൂട്ട് കേസ് വാങ്ങിയതു ശരീരം ഒളിപ്പിക്കാനാണെന്നും പിന്നീട് ഇയാൾ ശരീരം കത്തിച്ചെന്നും തിരുപ്പതി അർബൻ പൊലീസ് മേധാവി രമേശ് റെഡ്ഡി പറഞ്ഞു.
തിരുപ്പതിയിലാണു ദമ്പതികൾ താമസിച്ചിരുന്നത്. ഇവർക്ക് ഒന്നര വയസ്സുള്ള മകളുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ കുറച്ചു നാളായി ഭുവനേശ്വരി വർക് ഫ്രം ഹോമായിരുന്നു. എൻജിനീയറിങ് ബിരുദധാരിയായ ശ്രീകാന്തിന് ഏതാനും മാസങ്ങൾക്കു മുൻപു ജോലി നഷ്ടമായി.കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ