- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് നിരീക്ഷണത്തിലായിരുന്ന യുവതി ബാഗിൽ കുഞ്ഞിനെയും ഇട്ട് ആശുപത്രിയിൽ നിന്നു കടന്നു കളഞ്ഞു
ഷാർജ: പൊലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ ഈജിപ്ഷ്യൻ യുവതി ബാഗിൽ കുഞ്ഞിനെയും ഇട്ട് കടന്നുകളഞ്ഞു. യുവതിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 39-കാരിയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്നു എന്നു കണ്ടെത്തിയതിനെത്തുടർന്നാ
ഷാർജ: പൊലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ ഈജിപ്ഷ്യൻ യുവതി ബാഗിൽ കുഞ്ഞിനെയും ഇട്ട് കടന്നുകളഞ്ഞു. യുവതിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 39-കാരിയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്നു എന്നു കണ്ടെത്തിയതിനെത്തുടർന്നാണ് യുവതിയെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നത്.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് യുവതി പ്രസവത്തിനായി അൽ ഖ്വസിമി ആശുപത്രിയിലെത്തുന്നത്. എന്നാൽ രാജ്യത്ത് താമസിക്കുന്ന രേഖകൾ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി ഒരിക്കൽ ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതാണ്. ഇവിടെ അനധികൃതമായി തങ്ങുകയായണെന്ന് കണ്ടുപിടിച്ചതിനെത്തുടർന്നാണ് ഇവർ ആശുപത്രിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ഇവരെ ആശുപത്രി സ്റ്റാഫ് പിടിച്ച് പൊലീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു.
എന്നാൽ തന്റെ ഭർത്താവ് ഏതാനും മാസങ്ങൾക്കു മുമ്പ് യുഎഇ വിട്ടു പോയെന്നും അതിൽ പിന്നെ ഭർത്താവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് അന്വേഷണത്തിനിടെ യുവതി പൊലീസിനെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇവർ പൊലീസിനെ വെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ഹിജാബ് ധരിച്ച സ്ത്രീ ബാഗിൽ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. ഇവർ രക്ഷപ്പെടുന്നത് ആശുപത്രിയിലെ സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. അൽഹിറ സ്റ്റേഷനിലെ പൊലീസാണ് ഇവരുടെ കേസ് അന്വേഷിക്കുന്നത്.