- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ യുവതിയുടെ സൈബർ പോരാട്ടം; ഭീഷണിക്കത്തു പോസ്റ്റ് ചെയ്ത യുവതിക്കു പിന്തുണയേകി സൈബർ ലോകം
മുംബൈ: നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയയാൾക്കെതിരെ യുവതിയുടെ സൈബർ പോരാട്ടം. തരുണ അശ്വനി എന്ന യുവതിയാണു സോഷ്യൽ മീഡിയയുടെ പിന്തുണയോടെ നിയമപോരാട്ടം നടത്തുന്നത്. നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്തുവിടും എന്ന ഭീഷണിയുടെ പേരിൽ പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന കേസുകൾ പലപ്പോഴും വാർത്തയാകാറുണ്ട്. എന്നാൽ ഇത്തരം ഭീഷണിയെ ധൈര്യമായി നേരിട്ടതിലൂടെയാണു തരുണി താരമായത്. തരുണയുടെ പ്രതിരോധം ദേശീയ മാദ്ധ്യമങ്ങളിൽവരെ ചർച്ചയായി. ഭീഷണിപ്പെടുത്തിയ ആളെ തുറന്ന് കാട്ടിയിരിക്കുകയാണ് ഈ പെൺകുട്ടി. നഗ്‌നചിത്രങ്ങളും വീഡിയോകളും തങ്ങളുടെ കൈവശം ഉണ്ടെന്നും പറയുന്നതു പോലെ ചെയ്തില്ലെങ്കിൽ കുടുംബത്തിലുള്ളവർക്കും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്നവരും ഈ ചിത്രങ്ങൾ കാണും എന്നും പറഞ്ഞായിരുന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. എന്നാൽ ഭീഷണിയായി ലഭിച്ച ഇമെയിലിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ വിശദീകരിച്ചായിരുന്നു അവർ ഫേസ്‌ബുക്കിലൂടെ കാര്യങ്ങൾ ലോകത്തെ അറിയിച്ചത്. കെവിൻ ജോൺ എന്ന പേരിലായിരുന്നു തരുണയ്
മുംബൈ: നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയയാൾക്കെതിരെ യുവതിയുടെ സൈബർ പോരാട്ടം. തരുണ അശ്വനി എന്ന യുവതിയാണു സോഷ്യൽ മീഡിയയുടെ പിന്തുണയോടെ നിയമപോരാട്ടം നടത്തുന്നത്.
നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്തുവിടും എന്ന ഭീഷണിയുടെ പേരിൽ പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന കേസുകൾ പലപ്പോഴും വാർത്തയാകാറുണ്ട്. എന്നാൽ ഇത്തരം ഭീഷണിയെ ധൈര്യമായി നേരിട്ടതിലൂടെയാണു തരുണി താരമായത്. തരുണയുടെ പ്രതിരോധം ദേശീയ മാദ്ധ്യമങ്ങളിൽവരെ ചർച്ചയായി. ഭീഷണിപ്പെടുത്തിയ ആളെ തുറന്ന് കാട്ടിയിരിക്കുകയാണ് ഈ പെൺകുട്ടി.
നഗ്‌നചിത്രങ്ങളും വീഡിയോകളും തങ്ങളുടെ കൈവശം ഉണ്ടെന്നും പറയുന്നതു പോലെ ചെയ്തില്ലെങ്കിൽ കുടുംബത്തിലുള്ളവർക്കും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്നവരും ഈ ചിത്രങ്ങൾ കാണും എന്നും പറഞ്ഞായിരുന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. എന്നാൽ ഭീഷണിയായി ലഭിച്ച ഇമെയിലിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ വിശദീകരിച്ചായിരുന്നു അവർ ഫേസ്‌ബുക്കിലൂടെ കാര്യങ്ങൾ ലോകത്തെ അറിയിച്ചത്. കെവിൻ ജോൺ എന്ന പേരിലായിരുന്നു തരുണയ്ക്ക് ഇമെയിൽ സന്ദേശം ലഭിച്ചത്.
തന്നെ വ്യക്തിപരമായി സന്തോഷിപ്പിക്കുന്ന തരുണയുടെ കൂടുതൽ നഗ്‌നവീഡിയോകൾ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തരുണയുടെ ഗൂഗിൾ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോകൾ കൈവശപ്പെടുത്തിയതെന്ന് ഇയാൾ അവകാശപ്പെടുന്നു. അയാളുടെ ആവശ്യത്തിനു മുന്നിൽ പതുങ്ങി നിൽക്കുന്നതിനു പകരം നേരിടാൻ തന്നെയാണു തന്റെ തീരുമാനമെന്നാണു തരുണ പറയുന്നു. ഭീഷണിപ്പെടുത്തിയ ആളെ പിടികൂടാൻ എല്ലാവരും സഹായിക്കണം എന്നും പെൺകുട്ടി അഭ്യർത്ഥിക്കുന്നു. തരുണയുടെ തീരുമാനത്തിനു മികച്ച പിന്തുണയാണു സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ചത്.