- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവ് കഷണ്ടിയാണെന്ന് അറിയുന്നത് വിവാഹത്തിന് ശേഷം; വിവാഹ മോചനം തേടി യുവതി
ലക്നൗ: കഷണ്ടിയുള്ള കാര്യം ഭർത്താവ് മറച്ചുവെച്ചതിന് വിവാഹമോചനം തേടി യുവതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കല്യാണത്തിന് മുൻപ് വിഗ്ഗ് ധരിച്ച് കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചതിനാണ് യുവതി വിവാഹമോചനം ആവശ്യപ്പെടുന്നത്. മീററ്റ് പൊലീസ് സംഘടിപ്പിച്ച കൗൺസിലിംഗിനിടെയാണ് യുവതി വിവാഹമോചനത്തിനുള്ള കാരണം വ്യക്തമാക്കിയത്. 2020ൽ ഗസ്സിയാബാദിൽ വച്ചായിരുന്നു തന്റെ വിവാഹം. കല്യാണത്തിന് ശേഷമാണ് ഭർത്താവിന് കഷണ്ടിയാണെന്ന കാര്യം തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.
കൗൺസിലിംഗിനിടെയാണ് യുവതി ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. കല്യാണത്തിന് മുൻപ് കാഴ്ചയിൽ യുവാവിന് ഇടതൂർന്ന മുടി ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഭർത്താവ് ഇതുവരെ വിഗ്ഗാണ് ധരിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞതെന്ന് യുവതി പറഞ്ഞു. കഷണ്ടിയുടെ കാര്യം ഭർത്താവ് തന്നോട് പറഞ്ഞിരുന്നില്ലെന്നും അവർ വാദിച്ചു. ഇരുട്ടിലായ അവസ്ഥയിലാണ് താനെന്നും വിവാഹമോചനം വേണമെന്നും യുവതി ആവശ്യപ്പെട്ടു. മീററ്റ് പൊലീസാണ് കൗൺസിലിങ് സംഘടിപ്പിച്ചത്. 100 കേസുകളാണ് പരിഗണിച്ചത്.
മറുനാടന് മലയാളി ബ്യൂറോ