ന്യൂഡൽഹി: ചാറ്റിലെത്തി നഗ്ന ചിത്രങ്ങൾ ചോദിച്ച വാങ്ങിയ ശേഷം അതുപയോഗിച്ചുള്ള ബ്ലാക് മെയിലും മറ്റും നിത്യസംഭവമാണ്. ഇവിടെ പടം നൽകുക, അല്ലെങ്കിൽ കൊടുക്കാതിരിക്കുക എന്നീ രണ്ട് വഴികളാണ് സ്ത്രീകൾക്ക് മുമ്പിലുള്ളത്. എന്നാൽ അതിനമപ്പുറത്തൊരു ബുദ്ധിയിലൂടെ യുവാവിനെ കുടുക്കിയ ചാറ്റിങ് കഥയാണ് ഇത്.

ചാറ്റിൽ അശ്ലീല സംഭാഷണം നടത്തി ഒടുവിൽ നഗ്‌ന ചിത്രം ചോദിച്ച യുവാവിന് യുവതിയുടെ ഉഗ്രൻ മറുപടിയാണ് നൽകിയത്.

ട്വിറ്റർ ഉപയോക്താവായ പാർ എന്ന യുവതിയാണ് നഗ്‌ന ചിത്രം ചോദിച്ച യുവാവിന് മികച്ച മറുപടികളിലൊന്ന് നൽകിയത്. ചിത്രം ലോഡായി വരുന്നതുപോലുള്ള ഒരു ഫോട്ടോയാണ് യുവതി യുവാവിന് അയച്ചുകൊടുത്തത്. നഗ്‌ന ചിത്രം ലോഡ് ആകുന്നതുനോക്കിയിരുന്ന യുവാവ് കുറേ നേരമെടുത്താവാം സംഗതി പറ്റീരാണെന്ന് തിരിച്ചറിഞ്ഞത്.

അതായത് സ്വന്തം സെൽഫിയെന്ന തരത്തിൽ യുവതി അയച്ചത് പിക്കച്ചർ ലോഡ് ആകുന്നു എന്നതരത്തിലെ ചിത്രവും. ഈ ചിത്രവും നോക്കി യുവാവ് ഏറെ സമയം ഇരുന്നതായാണ് സൂചന. അമളി തിരിച്ചറിഞ്ഞതോടെ പാവം മുങ്ങിക്കാണുമെന്നും ചിത്രം മറ്റ് സ്ത്രീകളും കോപ്പിയെടുത്ത് സൂക്ഷിച്ചുകൊള്ളാനും പാർ പറയുന്നു. അങ്ങനെ ചാറ്റിംഗിൽ ചീറ്റ് ചെയ്യാനെത്തുന്നവർക്ക് പുതിയ രീതിയിലെ പണി നൽകുകയാണ് ഈ യുവതി ചെയ്തത്.

താൻ അപ് ലോഡ് ചെയ്ത ചിത്രമെടുത്ത് സ്ത്രീകൾ സൂക്ഷിക്കണമെന്നാണഅ അപേക്ഷ. ഈ ഒരു ചിത്രത്തിലൂടെ തന്നെ നിരവധി സാമൂഹിക വിരുദ്ധർക്ക് പണി കൊടുക്കാമെന്നാണ് അവർ നൽകുന്ന സൂചന.