- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശങ്കകൾക്ക് വിരാമം; മദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച രോഗിക്ക് എംബോള ഇല്ല
എബോള ബാധയെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വെസ്റ്റ് ഡബ്ലിനിലെ സ്ത്രീക്ക് എംബോള ബാധയില്ലെന്ന് എച്ചഎസ്ഇ വ്യക്തമാക്കി. ഇതോടെ ആശങ്കയോടെ കഴിഞ്ഞവർക്ക് ആശ്വാസമായി. എബോള ബാധയുടെ ചെറിയ ലക്ഷണങ്ങളുമായി മദർ ഹോസ്പിറ്റലിൽ ആണ് രോഗിയെ പ്രവേശിപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ വെസ്റ്റ് ഡബ്ലിനിലുള്ള വീട്ടിൽ വച്ചാണ് മദർ ഹോസ്
എബോള ബാധയെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വെസ്റ്റ് ഡബ്ലിനിലെ സ്ത്രീക്ക് എംബോള ബാധയില്ലെന്ന് എച്ചഎസ്ഇ വ്യക്തമാക്കി. ഇതോടെ ആശങ്കയോടെ കഴിഞ്ഞവർക്ക് ആശ്വാസമായി. എബോള ബാധയുടെ ചെറിയ ലക്ഷണങ്ങളുമായി മദർ ഹോസ്പിറ്റലിൽ ആണ് രോഗിയെ പ്രവേശിപ്പിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ വെസ്റ്റ് ഡബ്ലിനിലുള്ള വീട്ടിൽ വച്ചാണ് മദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച രോഗി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. എബോളയുടെ ലക്ഷണമാണെന്ന സംശയത്തിൽ ഗാർഡയും ഫയർ ബ്രിഗേഡും സ്ഥലത്തെത്തി. രോഗിയെ മദർ ഹോസ്പിറ്റലിലെ നാഷണൽ ഐസോലേഷൻ യൂണിറ്റിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഗാർഡയും മുൻകരുതലിനായി മദർ ഹോസ്പിറ്റലിനു സമീപമുള്ള റോഡുകൾ സീൽ ചെയ്യുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘം നടത്തിയ വിശദമായ പരിശോധനയ്‌ക്കൊടുവിൽ എബോള ബാധയില്ലെന്ന് എച്ച്എസ്ഇ സ്ഥിരീകരിച്ചു.
എബോള ബാധയെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും എബോള വൈറസ് പടരാനുള്ള ചെറിയ സാധ്യതയോ വലിയ സാധ്യതയോ എന്തുതന്നെയായാലും അണുബാധ തടയാനുള്ള എല്ലാ സജ്ജീകരണങ്ങളും വിദഗ്ധരായ ഡോക്ടർമാരുടെ ടീം ക്രമീകരിച്ചിട്ടുണ്ടെന്നും എച്ച്എസ്ഇ വ്യക്തമാക്കി.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച സ്ത്രീ അടുത്തിയെ നൈജിരിയയിൽ നിന്ന് അയർലൻഡിൽ ടൈറെൽസ്ടൗണിലെ വീട്ടിൽ തിരിച്ചെത്തിയതാണ്. രോഗി ഇപ്പോഴും മദർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. രോഗിക്ക് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അയർലൻഡിൽ ഇതുവരെ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അയർലൻഡിൽ എബോള പടരാനുള്ള സാധ്യതയും കുറവാണെന്ന് എച്ച്എസ്ഇ പറഞ്ഞു