- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് സ്റ്റാൻഡിൽ ഫ്‌ളാഷ് മോബിനെത്തിയ പെൺകുട്ടിയുടെ കരണത്ത് പരസ്യമായി അടിച്ചു വീട്ടമ്മ; തല്ലിയത് ഗതാഗത തടസമുണ്ടാക്കി എന്നാരോപിച്ച്; അനുകൂലിച്ചും പ്രതിഷേധിച്ചും സോഷ്യൽ മീഡിയ
കണ്ണൂർ: ഫ്‌ളാഷ് മോബിനു ബസ് സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ വീട്ടമ്മ പരസ്യമായി തല്ലി. ഗതാഗത തടസമുണ്ടാക്കി എന്നാരോപിച്ചാണു ഫ്‌ളാഷ് മോബ് സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയെ യാത്രക്കാരിയായ സ്ത്രീ തല്ലിയതെന്നാണു വിവരം. കഴിഞ്ഞ ദിവസം പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നടന്നതെന്നു പറയപ്പെടുന്ന സംഭവത്തിന്റെ വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. കോറോത്തെ ഒരു കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികളാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതെന്നാണു ലഭിക്കുന്ന വിവരം. പഴയങ്ങാടി റൂട്ടിലോടുന്ന ബസിലെ യാത്രക്കാരിയായ വീട്ടമ്മയാണ് ബസിൽ നിന്നിറങ്ങി വന്ന വിദ്യാർത്ഥിനിയെ തല്ലിയതെന്നു ചിലർ പറയുന്നു. ഗതാഗത തടസം ഒഴിവാക്കണമെന്നും പരിപാടി അവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു മർദ്ദനമെന്നാണ് വാദം. സംഭവശേഷം പിരിഞ്ഞ പോയ വിദ്യാർത്ഥികൾ തിരികെയെത്തിയെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും പൊലീസുകാരും വീട്ടമ്മയ്‌ക്കൊപ്പമായിരുന്നു. അതേസമയം, കോളേജിൽ നടക്കുന്ന വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഫ്ള
കണ്ണൂർ: ഫ്‌ളാഷ് മോബിനു ബസ് സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ വീട്ടമ്മ പരസ്യമായി തല്ലി. ഗതാഗത തടസമുണ്ടാക്കി എന്നാരോപിച്ചാണു ഫ്‌ളാഷ് മോബ് സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയെ യാത്രക്കാരിയായ സ്ത്രീ തല്ലിയതെന്നാണു വിവരം.
കഴിഞ്ഞ ദിവസം പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നടന്നതെന്നു പറയപ്പെടുന്ന സംഭവത്തിന്റെ വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. കോറോത്തെ ഒരു കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികളാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതെന്നാണു ലഭിക്കുന്ന വിവരം.
പഴയങ്ങാടി റൂട്ടിലോടുന്ന ബസിലെ യാത്രക്കാരിയായ വീട്ടമ്മയാണ് ബസിൽ നിന്നിറങ്ങി വന്ന വിദ്യാർത്ഥിനിയെ തല്ലിയതെന്നു ചിലർ പറയുന്നു. ഗതാഗത തടസം ഒഴിവാക്കണമെന്നും പരിപാടി അവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു മർദ്ദനമെന്നാണ് വാദം. സംഭവശേഷം പിരിഞ്ഞ പോയ വിദ്യാർത്ഥികൾ തിരികെയെത്തിയെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും പൊലീസുകാരും വീട്ടമ്മയ്‌ക്കൊപ്പമായിരുന്നു. അതേസമയം, കോളേജിൽ നടക്കുന്ന വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചതെന്ന വിവരവും പുറത്തുവന്നു. സ്ത്രീ ഫ്‌ളാഷ് മോബ് കാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി യാത്രക്കാരിയാണെന്നും അതേസമയം, പെൺകുട്ടിയുടെ അമ്മയാണ് ഇവരെന്നും വാദം ഉയരുന്നുണ്ട്.
സംഭവത്ത എതിർത്തും അനുകൂലിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഗതാഗത തടസം സൃഷ്ടിച്ചുവെന്നതിന് വിദ്യാർത്ഥിനിയെ മർദ്ദിച്ച സ്ത്രീക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. എന്തായാലും ഫ്‌ളാഷ് മോബ് കളിക്കിടയിൽ പെൺകുട്ടിയെ വീട്ടമ്മ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗതാഗതം മുടക്കി കവല പ്രസംഗം നടത്തുന്ന രാഷ്ട്രീയ ചട്ടമ്പികൾക്ക് കൂടിയുള്ളതാണീ തല്ലെന്ന് ചിലർ പറയുമ്പോൾ ബലഹീനയായ പെൺകുട്ടിയെ തല്ലാതെ ആൺകുട്ടികളെ തൊടാനുള്ള ധൈര്യം വീട്ടമ്മ കാണിക്കണമായിരുന്നെന്നാണ് മറുവാദം. എന്തായാലും സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്.