ബെംഗലൂർ: സാധാരണ വിവാഹ ശേഷം പരസ്പരം പൊരുത്തപ്പെട്ടു പോകാൻ കഴിയാതെ വരുമ്പോഴാണ് വിവാഹ ബന്ധം വേർ പെടുത്തുന്നത് . എന്നാൽ വിവാഹം കഴിഞ്ഞ് അങ്ങൊനൊരു പിരിയൽ വേണ്ടെന്നു കരുതിയായിരിക്കും ഇവിടെ അവൾ അങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.
ഇവിടെ വളർത്തു നായയെ ഇഷ്ടമല്ലെന്നു പറഞ്ഞതിനാണ് കരിഷ്മ വാലിയ വിവാഹത്തിൽ നിന്നു പിന്മാറിയത്. ആ കഥ ഇങ്ങനെയാണ്..

ബെംഗലൂരു സ്വദേശിയായ കരിഷ്മയ്ക്കുവേണ്ടി വീട്ടുകാർ അനുയോജ്യനായ ഒരു വരനെ കണ്ടുപിടിച്ചു. വിവാഹം ഉറപ്പിക്കുകയും ചെയ്തു. പ്രതിശ്രുത വരനും വധുവും തമ്മിലുള്ള വാട്‌സ്അപ് ചാറ്റാണ് ഒടുവിൽ വിവാഹം മുടങ്ങുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.

തന്റെ വളർത്തുനായ ലൂസിയെ തനിക്കേറെയിഷ്ടമാണെന്നും അവളെ പിരിയാൻ തനിക്കാവില്ലെന്നും പ്രതിശ്രുത വരനോട് കരിഷ്മ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിവാഹശേഷമുള്ള ജീവിതത്തിൽ നായയുടെ സാന്നിധ്യം തനിക്ക് അലോസരമുണ്ടാക്കുമെന്നും തനിക്കും അമ്മയ്ക്കും നായ്ക്കളെ ഇഷ്ടമല്ലെന്നുമായിരുന്നു പ്രതിശ്രുത വരന്റെ മറുപടി.

പക്ഷെ തനിക്ക് തന്റെ ഓമനമൃഗത്തോടുള്ള സ്‌നേഹം മറ്റാർക്കുവേണ്ടിയും ഉപേക്ഷിക്കാൻ പറ്റില്ലെന്ന് കരിഷ്മ പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. മറ്റാരേക്കാളും വലുതാണ് ഓമനമൃഗമെന്ന് കരുതുന്നുണ്ടെങ്കിൽ അതിനെ തന്നെ വിവാഹം കഴിക്കൂവെന്ന പ്രതിശ്രുത വരന്റെ മറുപടി കൂടി കേട്ടപ്പോൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ് കരിഷ്മ ചാറ്റ് അവസാനിപ്പിച്ചു.

കരിഷ്മയുടെ ഈ നടപടിയെ പ്രതികൂലിച്ച് സ്വന്തം വീട്ടുകാർപോലും പ്രതികരിച്ചപ്പോൾ ചില മൃഗസ്‌നേഹികൾ പിന്തുണയുമായെത്തി. വീട്ടുകാരുടെ നിലപാടിനെക്കുറിച്ച് ചോദിക്കുന്നവരോട് കരിഷ്മയ്ക്ക് പറയാനുള്ളതിതാണ്. ' വീട്ടുകാർ അയാളുടെ രൂപഭംഗിയും കുടുംബമഹിമയും ഒക്കെ കണ്ടാണ് ഈ വിവാഹാലോചന മുന്നോട്ടു കൊണ്ടുപോയത്. എന്റെ വളർത്തുനായയെപറ്റിയുള്ള കാര്യങ്ങളൊക്കെ വിവാഹത്തിനു മുമ്പ് തുറഞ്ഞു പറഞ്ഞത് വളരെ നന്നായി എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്. ഈ വിവാഹം വേണ്ടെന്നു വച്ചതിൽ ഒട്ടും തന്നെ വിഷമം തോന്നുന്നില്ല.