വിവാഹ ശേഷമുള്ള മധുവിധു യാത്ര എന്നത് ഏതൊരു ദമ്പതികളുടേയും സ്വപനമാണ്. എന്നാൽ മധുവിധു യാത്രയ്ക്ക് സ്വന്തം ഭർത്താവിനെ ഒപ്പംകൂട്ടാനാകാത്ത വിധിയാണ് പാക്കിസ്ഥാൻ സ്വദേശിനിയായ ഹ്യൂമാ മോബിന് ഉണ്ടായിരിക്കുന്നത്. എന്നാൽ ഭർത്താവ് ഒപ്പം ഇല്ലാ എന്നു കരുതി യാത്ര മുടക്കുകയല്ല ഹ്യൂമ മോബിൻ ചെയ്തത്. ഗ്രീസിലേക്കുള്ള യാത്ര തുടർന്ന നമ്മുടെ നായിക ഒറ്റയ്ക്കുള്ള തന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുകയും അവ വയറാലവുകയും ചെയ്യുകയായിരുന്നു. പാക്കിസ്ഥാനിലെ ലാഹോർ സ്വദേശികളായ അർസാലൻ സീവർ ബട്ടും ഹ്യൂമാ മോബിനു തമ്മിൽ വിവാഹിതരായത് ഏഴ് മാസം മുമ്പാണ്.

ഇരുവരും ആഘോഷമായി മധുവിധു ആഘോഷിച്ചു. മാലിദ്വീപിലായിരുന്നു ഹണിമൂൺ. മധുവിധുവിന്റെ രണ്ടാം ഘട്ടം ഗ്രീസിലേക്കാക്കിയാലോ എന്നായി ചിന്ത. ഗ്രീസിലേക്കുള്ള ഹണിമൂണിന് പക്ഷേ ഹുമ മുബിന് മാത്രമേ പോകാൻ പറ്റിയുള്ളൂ. അർസാലൻ സീവറിന് വിചാരിച്ച പോലെ വിസ കിട്ടാത്തതാണ് ഹണിമൂൺ കുളമാക്കിയത്. പാക്കിസ്ഥാനി പാസ്‌പോർട്ടുകാരന് വിസ കൊടുക്കണ്ട എന്ന ഗ്രീസിന്റെ തീരുമാനമാണ് ഇവരെ ചതിച്ചത്. . ഭർത്താവിനെ നാട്ടിൽ വിട്ട് ഇവർ ഹണിമൂണുമായി മുന്നോട്ട് തന്നെ പോയി.

ചിത്രങ്ങൾ കാണാം..