- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഗസസ് പട്ടികയിൽ സുപ്രീംകോടതി ജീവനക്കാരിയുടെ പേരും; പ്രമുഖർക്കിടയിൽ സാധാരണക്കാരിയെത്തിയത് സരഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ പേരിൽ; യുവതിയുടെ ഫോണിനൊപ്പം ചോർത്തിയത് 11 ഓളം ബന്ധുക്കളുടെ നമ്പറും
ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്രയേൽ കമ്പനി ചാരവൃത്തി നടത്തിയവരുടെ പട്ടികയിൽ സുപ്രീംകോടതി ജീവനക്കാരിയായിരുന്ന സത്രീയുടെ ഫോണും.സുപ്രീംകോടതിയിലെ ജൂനിയർ കോർട്ട് അസിസ്റ്റന്റായിരുന്ന യുവതിയുടെ നമ്പറാണ് ചാര സോഫറ്റവെയറായ പെഗസസ ചോർത്തിയത്. മുൻ ചീഫ ജസറ്റിസ് രഞജൻ ഗൊഗോയക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ പേരിലാണ് ഇവർ മാധ്യമശ്രദ്ധ നേടിയത്.സത്രീയുടെതിന് പുറമെ ബന്ധുക്കളും 11 ഫോൺ നമ്പറുകൾ ഉപയോഗിച്ചിരുന്നതായും ഇവയെല്ലാം നിരീക്ഷണ സാധ്യതകളായി തെരഞ്ഞെടുത്തിരുന്നതായും അന്തർദേശീയ മാധ്യമങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്ന് പങ്കാളിയായ വാർത്താ പോർട്ടലും റിപ്പോർട്ട് ചെയ്യുന്നു.
സത്രീയുടെയും ഭർത്താവിന്റെയും രണ്ടു സഹോദരന്മാരുടെയും നമ്പറുകൾ മാർക്ക് ചെയതതായും റിപ്പോർട്ടിൽ പറയുന്നു. 2018ൽ ചീഫ് ജസ്റ്റിസിന്റെ ഓഫിസിൽ വച്ചാണ് ആരോപണത്തിന് ആസപദമായ സംഭവം. ലൈംഗികാക്രമണത്തെക്കുറിച്ചും അതിനെ തുടർന്നുണ്ടായ പ്രശനങ്ങളെക്കുറിച്ചും സത്രീ 22 ജഡജിമാർക്ക് കത്തെഴുതിയിരുന്നു.തുടർന്ന് 2019 ഏപ്രിലിലാണ ഗൊഗോയക്കെതിരെ ലൈംഗിക ആരോപണവുമായി സത്രീ രംഗത്തെത്തുന്നത്
2018ൽ യുവതിയെ സുപ്രീംകോടതി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അനുമതില്ലാതെ അവധി എടുത്തതിനും മറ്റു രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് 35കാരിയെ ജോലിയിൽനിന്ന പിരിച്ചുവിട്ടത്. കൂടാതെ കുടുംബത്തിലെ രണ്ടു പൊലീസുകാരെയും വ്യത്യസത കാരണങ്ങൾ ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന സസപെൻഡ് ചെയതിരുന്നു. രഞജൻ ഗൊഗോയക്കെതിരായ ആരോപണം അന്വേഷിക്കാൻ നിയോഗിച്ച സമിതി 2019 മേയിൽ റിപ്പോർട്ട സമർപ്പിക്കുകയും കേസ് അടിസഥാന രഹിതമാണെന്ന് പ്രസതാവിക്കുകയും ചെയതിരുന്നു.
യുവതിയുടെ ആരോപണങ്ങൾ അവിശ്വസനീയമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. സത്രീ സുപ്രീംകോടതിയിൽ ജോലിയിൽ പ്രവേശിച്ചത് രണ്ടുമാസം മുമ്പാണെന്നും ഇവർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.നിലവിൽ രാജ്യസഭ എംപിയാണ് ഗൊഗോയ.
ബിജെപിയുടെ എതിർപക്ഷത്ത നിൽക്കുന്നവരുടെ ഫോണുകളിൽ ചാരവൃത്തി നടത്താൻ ഇന്ത്യയിലെ ഒരു സർക്കാർ ഏജൻസി ഇസ്രയേൽ കമ്പനിയെ ഏൽപിച്ചുവെന്ന തെളിയിക്കുന്ന കൂടുതൽ വിവരങ്ങളാണ തിങ്കളാഴച 'ദ വയർ' പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉദ്യോഗസഥ തലത്തിലും വ്യക്തിതലത്തിലും സർക്കാറിന് ചില പ്രത്യേക താൽപര്യങ്ങളുള്ളവരാണ ചോർത്തപ്പെട്ടവരുടെ പട്ടികയിലുള്ളത്.സുപ്രീംകോടി ജീവനക്കാരിയുടെത് കൂടിയാകുമ്പോൾ ഈ വസ്തുതകൾ കൂടുതൽ ബലപ്പെടുന്നതയാണ് വ്യക്തമാകുന്നത്.
ചാരവൃത്തി റിപ്പോർട്ടുകൾ കേന്ദ്ര സർക്കാറും ബിജെപിയും ശക്തമായി നിഷേധിച്ചുവെങ്കിലും അതിനുപയോഗിച്ച ഇസ്രയേൽ കമ്പനിയുടെ 'പെഗസസ' സപൈവെയർ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന ഇതുവരെ ഉത്തരം നൽകിയിട്ടില്ല. ഇന്ത്യയിലെ ആയിരത്തിലേറെ നമ്പറുകൾ ഇസ്രയേൽ കമ്പനിയുടെ ചാരവൃത്തിക്ക് ഇരയായതായാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ ചോർത്തലും നടന്നത് 2019ലെ പൊതുതെരഞ്ഞെടുപ്പുവേളയിലാണ്.
'ദ വയർ' രണ്ടാം ഘട്ടം നടത്തിയ വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ നേതാവുമായ അഭിഷേക ബാനർജി, നിലവിൽ മോദി മന്ത്രിസഭയിൽ മന്ത്രിമാരായ അശ്വനി വൈഷണവ്, പ്രഹളാദ പട്ടേൽ എന്നിവരുടെ പേരുകൾ പുറത്തുവന്നിരുന്നു
മറുനാടന് മലയാളി ബ്യൂറോ