- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്ല ചേച്ചി ങ്ങള് നേരെ കർത്താവിന്റെ അടുത്തൂടെ സ്വർഗ്ഗത്തിലോട്ട് പോവുമ്പോ ആ കള്ള സെയ്ത്താനെ കണ്ടാർന്നോ? കർത്താവ് വളരെ സിമ്പിൾ ആണ് ... പവർ ഫുൾ.... ഭയങ്കര പവർ ഫുൾ ആണ്...; യേശുവിനെ സ്വർഗത്തിൽ കണ്ട് മടങ്ങിയ യുവതിയെ ട്രോളി സോഷ്യൽ മീഡിയ
ട്രോൾ ചെയ്യാൻ പുതിയ വാർത്തകൾ നോക്കി നിൽക്കുന്ന ട്രോളർ മാരുടെ ഇടയിലേക്കായിരുന്നു 'സ്വർഗത്തിൽ പോയി മടങ്ങിയെത്തിയ' ഒരാളെക്കിട്ടിയത്. സ്വർഗത്തിൽ പോകാനായി 'മരിച്ചിട്ടും' ജീവനോടെ തിരികെ എത്തിയ ഈ പെൺകുട്ടി യേശുവിനെയും കണ്ടു. യേശു തന്റെ ആത്മാവിനെ സ്വർഗ്ഗത്തിൽ കൊണ്ടുപോയി തിരിച്ച് ഭൂമിയിൽ എത്തിച്ചതും അവിടെ കണ്ട അത്ഭുതകരമായ കാര്യങ്ങളും വിശ്വാസികളോട് പങ്കുവെക്കുന്ന പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ട്രോളർമാർ പരിഹാസ പോസ്റ്റുകളിലൂടെ വിമർശിച്ചിരിക്കുന്നത്. സ്വർഗത്തിലെ ദൈവം യേശുവാണെന്നാണ് ഈ യുവതി പറഞ്ഞിരുന്നത്. സ്വർഗത്തിൽ 156 തരത്തിലുള്ള റോസാ പൂക്കൾ ഉണ്ടെന്നും അവയെല്ലാം കറുപ്പും വെളുപ്പും ചുവപ്പും നീലയും നിറങ്ങൾ ഇടകലർന്നുള്ളതാണെന്നും യുവതി അവകാശപ്പെടുന്നു. ചിറകിനടിയിലുള്ള വ്യത്യസ്ത വാദ്യോപകരണങ്ങൾ ഉപയോഗിച്ച് അയ്യായിരം പാട്ടുകൾ പാടി ഒരേസമയം കർത്താവിനെ സ്തുതിക്കുന്ന അനേകം ദൈവദൂതന്മാരെ കണ്ടുവെന്നാണ് മറ്റൊരു അവകാശവാദം. 'പല ജാതി തള്ളൽ കേട്ടിട്ടുണ്ട്, ഈ ജാതി ഇതാദ്യാണെന്നാണ്' - യുവതിയുടെ അവകാശ വാദങ്ങളെ
ട്രോൾ ചെയ്യാൻ പുതിയ വാർത്തകൾ നോക്കി നിൽക്കുന്ന ട്രോളർ മാരുടെ ഇടയിലേക്കായിരുന്നു 'സ്വർഗത്തിൽ പോയി മടങ്ങിയെത്തിയ' ഒരാളെക്കിട്ടിയത്. സ്വർഗത്തിൽ പോകാനായി 'മരിച്ചിട്ടും' ജീവനോടെ തിരികെ എത്തിയ ഈ പെൺകുട്ടി യേശുവിനെയും കണ്ടു. യേശു തന്റെ ആത്മാവിനെ സ്വർഗ്ഗത്തിൽ കൊണ്ടുപോയി തിരിച്ച് ഭൂമിയിൽ എത്തിച്ചതും അവിടെ കണ്ട അത്ഭുതകരമായ കാര്യങ്ങളും വിശ്വാസികളോട് പങ്കുവെക്കുന്ന പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ട്രോളർമാർ പരിഹാസ പോസ്റ്റുകളിലൂടെ വിമർശിച്ചിരിക്കുന്നത്.
സ്വർഗത്തിലെ ദൈവം യേശുവാണെന്നാണ് ഈ യുവതി പറഞ്ഞിരുന്നത്. സ്വർഗത്തിൽ 156 തരത്തിലുള്ള റോസാ പൂക്കൾ ഉണ്ടെന്നും അവയെല്ലാം കറുപ്പും വെളുപ്പും ചുവപ്പും നീലയും നിറങ്ങൾ ഇടകലർന്നുള്ളതാണെന്നും യുവതി അവകാശപ്പെടുന്നു. ചിറകിനടിയിലുള്ള വ്യത്യസ്ത വാദ്യോപകരണങ്ങൾ ഉപയോഗിച്ച് അയ്യായിരം പാട്ടുകൾ പാടി ഒരേസമയം കർത്താവിനെ സ്തുതിക്കുന്ന അനേകം ദൈവദൂതന്മാരെ കണ്ടുവെന്നാണ് മറ്റൊരു അവകാശവാദം.
'പല ജാതി തള്ളൽ കേട്ടിട്ടുണ്ട്, ഈ ജാതി ഇതാദ്യാണെന്നാണ്' - യുവതിയുടെ അവകാശ വാദങ്ങളെ കുറിച്ചുള്ള ട്രോളർമാരുടെ വാക്കുകൾ. 'എന്നാപ്പിന്നോ ഞാനങ്ങോട്ട്..'എന്ന് പറഞ്ഞ് സ്വർഗത്തിൽ നിന്നും യാത്ര പറഞ്ഞിറങ്ങുന്ന യുവതിയോട് 'കയ്യിൽ ബസ്സ് കാശുണ്ടല്ലോ അല്ലേ' എന്ന് ചോദിക്കുന്ന കർത്താവാണ് ഒരു ട്രോൾ പോസ്റ്റിൽ. 156 വ്യത്യസ്ത റോസാ പൂക്കൾ കൃത്യമായി എണ്ണിയതിലുള്ള ആശ്ചര്യവും ചില ട്രോളർമാർ പോസ്റ്റുകളിൽ പ്രകടമാക്കിയിരിക്കുന്നു.
അല്ല ചേച്ചി ങ്ങള് നേരെ കർത്താവിന്റെ അടുത്തൂടെ സ്വർഗ്ഗത്തിലോട്ട് പോവുമ്പോ ആ കള്ള സെയ്ത്താനെ കണ്ടാർന്നോ? സുവിശേഷ പ്രചാരണത്തിന്റെ ഭാഗമായുള്ള വീഡിയോ കഴിഞ്ഞ ദിവസം തന്നെ സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായിരുന്നു. ഇപ്പോൾ ട്രോളുകളും സജീവമായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ചില ട്രോളുകൾ കാണാം..
യുവതി വീഡിയോയിൽ പറയുന്നത് ഇങ്ങനെ
കർത്താവ് എന്നോട് ഇപ്രകാരം ചോദിക്കാൻ തുടങ്ങി...കുഞ്ഞേ നിനക്ക് അറിയാമോ നീ എവിടെയാണ് എത്തിയിരിക്കുന്നതെന്ന്...ഞാൻ ഇപ്രകാരം പറഞ്ഞു..ഇല്ല കർത്താവേ..കുഞ്ഞേ നിനയ്ക്ക് അറിയാമോ...നീ എങ്ങനെയാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ചോദിച്ചു...ഞാൻ പറഞ്ഞു..ഇല്ല കർത്താവേ..എന്നോട് ഈ രണ്ട് ചോദ്യത്തിനുമുള്ള ഉത്തരം ഇപ്രകാരം യേശു പറയുകയുണ്ടായി. നീ വന്നിരിക്കുന്നത്...ഇതാണ് നിന്റെ രാജ്യം...ഇതാണ് സ്വർഗമെന്ന് പറഞ്ഞു..ഇതുകേട്ടയുടൻ എനിക്കുണ്ടായ സന്തോഷം എത്രയാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ...രണ്ടാമതായി എന്നോട് പറഞ്ഞു...നീ വന്നിരിക്കുന്നത്....നിന്റെ ആത്മാവായിട്ടാണ്..നിന്റെ ശരീരം ഭൂമിയിൽ കിടക്കുന്നുവെന്ന് പറഞ്ഞു...ആ കാര്യം പറഞ്ഞപ്പോൾ എനിക്ക് വളരെയധികം ഭയമുണ്ടായി...യേശു എന്നോട് ഇപ്രകാരം പറഞ്ഞു...നീ എന്തിനാണ് ഇപ്രകാരം ഭയപ്പെടുന്നത്...ശക്തനായവൻ നിന്നോട് കൂടെയുണ്ടെന്ന് പറഞ്ഞു..ഇത്രയും പറഞ്ഞിട്ട് നിനക്ക് തിരിച്ചുപോകാൻ സമയമായെന്ന് പറഞ്ഞ് എന്റെ കരത്തിൽ പിടിച്ച് ഭൂമിയിലേക്ക് കൊണ്ടുചെന്ന് വിട്ടു...ഞാൻ നോക്കുമ്പോൾ ഞാൻ കിടക്കയിൽ കിടക്കുന്നത് എനിക്ക്
കാണാമായിരുന്നു...ചുറ്റുമുള്ള ആളുകളെയെല്ലാം എന്നെ നോക്കി കരയുന്നതും കാണാമായിരുന്നു...ഞാൻ കർത്താവിനെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളൂ...സൃഷ്ടി കർത്താവ് പറഞ്ഞയുടനെ ഞാൻ എന്റെ ശരീരത്തിൽ പ്രവേശിച്ചു...തികച്ചും വെയ്റ്റ്ലെസ്സ് ആയ ബോഡി വന്ന് വെയ്റ്റിലേക്ക് അമർന്നു പോകുന്ന ഒരു അനുഭവം എനിക്കുണ്ടായി...മൂന്ന് പ്രാവശ്യം ശരീരം ശക്തമായി വിറക്കാൻ തുടങ്ങി...ഞാൻ സാവധാനം കണ്ണുതുറന്നു..എല്ലാവരും എന്റെ അടുത്തേക്ക് ഓടിവന്ന് എന്നെ വിളിച്ച് ഉമ്മവെക്കാൻ തുടങ്ങി...കുഞ്ഞേ നീ ഇത്രസമയം എവിടെയായിരുന്നുവെന്ന് ചോദിച്ചു...ഈ മുറിയിൽ ഇത്രമാത്രം പ്രകാശം എവിടെനിന്നും വന്നുവെന്ന് ചോദിക്കാൻ തുടങ്ങി...ഞാൻ സാവധാനത്തിൽ എഴുന്നേറ്റു..ഇരുന്നു..എഴുന്നേറ്റ് നിന്ന് നോക്കിയിട്ട് ഒരു കുഴപ്പവുമില്ല..എന്റെ ഈശോ എന്നെ സൗഖ്യമാക്കിയെന്ന് ഞാനും എന്റെ വീട്ടിലുള്ള എല്ലാവരും വിശ്വസിക്കാൻ തുടങ്ങി...ഞാൻ പറഞ്ഞു..കർത്താവ് എന്റെ ആത്മാവിനെ ശരീരത്തിൽ നിന്നും കൊണ്ടുപോയി...യേശു എന്നെ തൊട്ട് സൗഖ്യമാക്കിയെന്ന് പറഞ്ഞു.
വീഡിയോ കാണാം...